ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
Tuesday, May 3, 2016 5:08 AM IST
ഷിക്കാഗോ: പരിശുദ്ധ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവക 2016 മേയ് 7, 8 (ശനി ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴിനു സന്ധ്യാപ്രാര്‍ത്ഥനയും ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മധദ്ധ്യസ്ഥ പ്രാര്‍ഥനയും പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്കുവേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും.

പരിശുദ്ധന്റെ ഓര്‍മപ്പെരുന്നാളില്‍ വിശ്വാസികളേവരും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി സക്കറിയ കോറെപ്പിസ്കോപ്പ തേലപ്പിള്ളില്‍ അഭ്യര്‍ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം