ബ്രിസ്ബെയ്നില്‍ വിജയ് യേശുദാസ്-റിമി ടോമി ഷോ ജൂണ്‍ 18ന്
Monday, May 2, 2016 6:32 AM IST
ബ്രിസ്ബെയ്ന്‍: പ്രശസ്ത മലയാള സിനിമ പിന്നണി ഗായകരും വിദേശ മലയാളികളുടെ ഇഷ്ടതാരങ്ങളുമായ വിജയ് യേശുദാസ്, റിമി ടോമി, അഫ്സല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുന്ന ഓസ്ട്രേലിയന്‍ ഡ്രീംസ് ടീം ജൂണ്‍ 18നു (ശനി) ബ്രിസ്ബയ്നിലുള്ള ഷെല്‍ഡണ്‍ ഇവന്റ് സെന്ററില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ മെഗാ സ്റേജ് ഷോ നടത്തുന്നു.

വൈകുന്നേരം അഞ്ചിനാണ് ഷോ അരങ്ങേറുക. ഹാസ്യതാരങ്ങളായ ടിനി ടോം, ബൈജു പാലാ, കോട്ടയം അജീഷ് എന്നിവരും നൃത്ത ശില്പങ്ങളുമായി സുപ്രസിദ്ധ സിനിമാതാരം രമ്യാ നമ്പീശനടക്കം 18ല്‍പരം കലാകാരന്മാരും മെഗാഷോയില്‍ പങ്കെടുക്കും. പാട്ടുകള്‍ക്കു പിന്നണി സംഗീതം നല്‍കുന്നത് സുശാന്തിന്റെ നേതൃത്വത്തിലുള്ള ടീം ആണ്. ഇന്ത്യയില്‍നിന്നും എത്തുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഓസ്ട്രേലിയയില്‍ നടക്കുന്ന ആദ്യത്തെ മെഗാഷോ ആണിതെന്നു സംഘാടകര്‍ അറിയിച്ചു. ബ്രിസ്ബയ്ന്‍ ആസ്ഥാനമായുള്ള മാജിക് മൂണ്‍ എന്റര്‍ടൈന്‍മെന്റ്സ് ആണ് ഓസ്ട്രേലിയന്‍ ഡ്രീംസിന്റെ ബ്രിസ്ബയ്നിലെ സംഘാടകര്‍.

സിഡ്നി ആസ്ഥാനമായുള്ള ഫ്ളക്സി ഫിനാന്‍സ് പരിപാടിയുടെ മുഖ്യസ്പോണ്‍സറും ജോയ് ആലുക്കാസ്, സെഞ്ച്വറി 21 റിയല്‍ എസ്റേറ്റ് ടീം, ഡെലി സ്പൈസസ്, ഫിനാന്‍സ് പോയിന്റ്, ബെസ്റ് എയര്‍ ഡീല്‍സ്. കോം ഓണ്‍ലൈന്‍ ടിക്കറ്റിംഗ്, ലമണ്‍ ചില്ലീസ് റസ്ററന്റ്, കലവറ കാറ്ററിംഗ്, ടോംസ് മാത്സ് അക്കാഡമി, സോളാര്‍ മൈന്‍ സോളാര്‍ കമ്പനി എന്നിവര്‍ സഹസ്പോണ്‍സര്‍മാരുമാണ്.

പരിപാടി പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ക്ക് ംംം.ാമഴശരാീീി.രീാ എന്ന വെബ്സൈറ്റില്‍നിന്നും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: ടോം ജോസഫ് 0422202684, ഷീന്‍ പോള്‍ 0401688355, സിബി 0422672867, സജി പഴയാറ്റില്‍ 0431612786, സാജു കലവറ 0421620064.

വിലാസം: ടവലഹറീി ഋ്ലി ഇലിൃല ക ഠമ്യഹീൃ ഞീമറ, ഠവീൃിഹമിറ.