യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവാസി സംഘടനകള്‍
Monday, May 2, 2016 6:30 AM IST
ലണ്ടന്‍: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും വിജയത്തിനായി പ്രവാസി സംഘടനകളുടെ കൂട്ടായ കമ്മിറ്റി രൂപീകരിച്ചു.

ഒഐസിസി യുകെ, പ്രവാസി കേരള കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. യുകെയിലെ യുഡിഎഫ് അനുകൂലികളായ മലയാളികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങളുടേയും ബന്ധുമിത്രാദികളുടേയും വോട്ട് കൃത്യമായി ചെയ്യുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു സൈബര്‍ ലോകത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ ശക്തമായ പിന്തുണ നല്‍കുന്നതിനുമാണു സംയുക്തമായ പ്രചാരണപരിപാടികള്‍ ആവിഷ്കരിക്കുന്നതെന്ന് ഒഐസിസി യുകെ ദേശിയ അധ്യക്ഷന്‍ ജയ്സണ്‍ ജോര്‍ജ്, പ്രവാസി കേരള കോണ്‍ഗ്രസ് പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

യുകെയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ ഒരു കമ്മിറ്റിയും എല്ലാ ജില്ലകളിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി ഭാരവാഹികളെയും തീരുമാനിച്ചിട്ടുണ്ട്. അതത് ജില്ലകളുടെ ചുമതലയുള്ളവര്‍ നേതൃത്വവുമായി കൂടിയാലോചിച്ച് നിയമസഭാ മണ്ഡലം തല കമ്മിറ്റികള്‍ രൂപീകരിക്കും.

വരും ദിവസങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ യുഡിഎഫ് അനുഭാവികളുടെ പ്രത്യേക കമ്മിറ്റികള്‍ കൂടും. പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനു താത്പര്യമുള്ളവര്‍ അതത് ജില്ലകളുടെ തെരഞ്ഞെടുപ്പു ചുമതല നല്‍കിയിരിക്കുന്ന നേതാക്കളുമായി ബന്ധപ്പെടേണ്ടതാണ്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടത്തിയ ഭരണ നേട്ടങ്ങളും പ്രവാസി മലയാളി ക്ഷേമത്തിനായി ചെയ്തിട്ടുള്ള വിവിധ പദ്ധതികളെപ്പറ്റിയും കേരളത്തില്‍ യുഡിഎഫ് ഭരണം തുടരേണ്ടതിന്റെ ആവശ്യകതയും മുന്‍നിര്‍ത്തിയാവും പ്രചരണം നടത്തുന്നതാണ്.

തെരഞ്ഞെടുപ്പ് കമ്മിറ്റി: ജയ്സണ്‍ ജോര്‍ജ് (ചെയര്‍മാന്‍), ഷൈമോന്‍ തോട്ടുങ്കല്‍ (ജനറല്‍ കണ്‍വീനര്‍), അഡ്വ. എബി സെബാസ്റ്യന്‍, അഡ്വ. ജോബി പുതുക്കുളങ്ങര, മാമ്മന്‍ ഫിലിപ്പ്, മാനുവല്‍ മാത്യു, ടോമിച്ചന്‍ കൊഴുവനാല്‍ (വൈസ് ചെയര്‍മാന്മാര്‍), തോമസ് പുളിക്കല്‍, സി.എ. ജോസഫ്, കെ.പി. വിജി, അനു കലയന്താനം, അഡ്വ. ജിജോ സെബാസ്റ്യന്‍, ജയകുമാര്‍ നായര്‍, എബ്രാഹം ജോര്‍ജ്, ബിനു കുര്യാക്കോസ്, സോജി ടി മാത്യു , ജോര്‍ജുകുട്ടി എണ്ണപ്ളശേരി, ജിജോ അരയത്ത് (കണ്‍വീനേഴ്സ്). ടോമിച്ചന്‍ കൊഴുവനാല്‍, കെ.എസ്. ജോണ്‍സണ്‍ (മീഡിയ ആന്‍ഡ് പബ്ളിസിറ്റി) എന്നിവരെയും നിഷാന്ത് ബഷീര്‍, മനു സഖറിയ (തിരുവനന്തപുരം), ഉമ്മന്‍ ഐസക്ക്, ഡോ. രാധാകൃഷ്ണപിള്ളെ (കൊല്ലം), ജോണ്‍സണ്‍ യോഹന്നാന്‍, സോജി ടി. മാത്യു (പത്തനംതിട്ട), തോമസുകുട്ടി ഫ്രാന്‍സിസ്, പ്രവീണ്‍ കര്‍ത്ത (ആലപ്പുഴ), ഡോ. സിബി വേകത്താനം, പ്രഫ. ജോസ് കോട്ടടി (കോട്ടയം), ബെന്നി തോമസ്, ജോബി കരിങ്കുന്നം (ഇടുക്കി), പോള്‍സണ്‍ തോട്ടപ്പള്ളി, സോബന്‍ ജോര്‍ജ് (എറണാകുളം), അഡ്വ. ജയ്സണ്‍ ഇരിങ്ങാലക്കുട, സാബു പോള്‍ മാടശേരി (തൃശൂര്‍), ജഗി ജോസഫ്, എം.പി. പത്മരാജ് (പാലക്കാട്), മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അലി (മലപ്പുറം), ടോസി തോമസ്, സണ്ണി പൊരിയത്ത് (കോഴിക്കോട്), പുഷ്പരാജ് അമ്പലവയല്‍, കെ.സി. അബ്ദുള്‍ ഗഫൂര്‍ (വയനാട്), അഡ്വ. റെന്‍സണ്‍ സഖറിയാസ്, ബിജു ചാണ്ടി (കണ്ണൂര്‍), നൈസ് ജോസ്, ബെന്നി അഗസ്റിന്‍ (കാസര്‍ഗോഡ്) എന്നിവരെ വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പു കമ്മിറ്റികളുടെ ചുമതലക്കാരായും തെരഞ്ഞെടുത്തു.

സോഷ്യല്‍ മീഡിയാകളില്‍ തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തി വരുന്നുണ്ട്. ഇതു കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക ഐടി ടീമിനേയും തെരഞ്ഞെടുക്കും.