മാസ്റേഴ്സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്: ബ്ളാക് കാപ്സ് ജേതാക്കള്‍
Monday, May 2, 2016 6:27 AM IST
അബുദാബി: റൈറ്റ് പ്ളസ് പ്രസന്‍സ് കൊച്ചി നൈറ്റ്സ് അബുദാബിയും ഫ്രണ്ട്സ് ഇലവന്‍ മുസഫയും സംയുക്തമായി നടത്തിയ പ്രഥമ മാസ്റേഴ്സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബ്ളാക് കാപ്സ് ജേതാക്കളായി. ഫൈനലില്‍ കൊളംബോ ലയണ്‍സിനെയാണു പരാജയപ്പെടുത്തിയത്.

ജേതാക്കള്‍ക്ക് കൊച്ചി നൈറ്റ്സ് പ്രസിഡന്റ് മൊയ്തീന്‍ അബ്ദുല്‍ അസീസും നിഘോഷ് ഞാറക്കലും ചേര്‍ന്നു ട്രോഫി സമ്മാനിച്ചു. മത്സരത്തില്‍ മികച്ച കളിക്കാരനായി ബ്ളാക് കാപ്സിന്റെ ഷാക്കിറും മികച്ച ബൌളറായി അസ്ഹറും തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് മുനീര്‍, അരുണ്‍ അശോകന്‍, അബ്ദുല്‍ ജലീല്‍, റെജി എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.