യുകെയിലെ 'പുതുപ്പള്ളി'യില്‍ പെരുനാള്‍ മഹാമഹം മേയ് ആറ്, ഏഴ് തീയതികളില്‍
Monday, May 2, 2016 6:26 AM IST
ലണ്ടന്‍: ഇംഗ്ളണ്ടിലെ പുതുപ്പള്ളിപള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും മേയ് ആറ്, ഏഴ് (വെള്ളി, ശനി) ദിവസങ്ങളില്‍ സ്റ്റെച്ച്ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ നടക്കും.

മേയ് ആറിനു (വെള്ളി) വൈകുന്നേരം 5.30നു പള്ളി വികാരി കൊടിയേറ്റുന്നതോടുകൂടി ഈ വര്‍ഷത്തെ പെരുന്നാളിനു തുടക്കമാവും. ആറിനു സന്ധ്യാ പ്രാര്‍ഥന, തുടര്‍ന്നു സണ്‍ഡേസ്കൂള്‍ വാര്‍ഷികവും കുട്ടികളുടെ കലാപ്രകടനവും നടക്കും. പെരുനാള്‍ ദിനമായ മേയ് ഏഴിനു (ശനി)

രാവിലെ 9.45 നു പ്രഭാതപ്രാര്‍ഥനയും 10.30നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും മോര്‍ ഗീവര്‍ഗീസ് സഹദായോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും നടക്കും. തുടര്‍ന്നു പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവ നടക്കും. വാര്‍ഷിക ആഘോഷങ്ങള്‍ക്കുശേഷം 4.30നു കൊടിയിറക്കുന്നതോടെ ഈ വര്‍ഷത്തെ പെരുനാള്‍ പര്യവസാനിക്കും.

ആഘോഷങ്ങള്‍ക്കു കൊഴുപ്പു കൂട്ടുവാന്‍ ബ്രിസ്റ്റോള്‍ ലജന്റ്സിന്റെ ശിങ്കാരി മേളവും ക്രമീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പെരുനാള്‍ വഴിപാടായി നടത്തുന്നത് ജോബി കോശിയും കുടുംബവും ആണ്.

പള്ളിയുടെ വിലാസം: ട. ഏലീൃഴല ഖമരീയശലേ ട്യൃശമി ഇവൌൃരവ, അഹഹ ടമശി ഇവൌൃരവ, അഹയലൃ ഞീമറ, ടലേരവളീൃറ, ആശൃാശിഴവമാ. ആ33 8ഡഅ.

റിപ്പോര്‍ട്ട്: രാജു വേലംകാല