ചെസ്റര്‍ഫീല്‍ഡില്‍ പിറവം സംഗമം മേയ് 27, 28, 29 തീയതികളില്‍
Monday, May 2, 2016 6:25 AM IST
ലണ്ടന്‍: പിറവത്തുനിന്നും യുകെയിലേക്ക് കുടിയേറിപാര്‍ത്ത പിറവം പ്രവാസികളുടെ കൂട്ടായ്മ മേയ് 27, 28, 29 തീയതികളില്‍ ചെസ്റര്‍ഫീല്‍ഡിനടുത്തുള്ള ഫൌണ്ടറി അഡ്വഞ്ചര്‍ സെന്ററില്‍ നടത്തുന്നു.

മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന സംഗമത്തില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും കുട്ടികള്‍ക്കായി പ്രത്യേക മാജിക് ഷോയും ഉണ്ടായിരിക്കും. കൂടാതെ ഇന്‍ഡോറിലും ഔട്ട്ഡോറിലുമായി വിവിധ ആക്ടിവിറ്റികളും സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 30ല്‍പരം കുടുംബങ്ങള്‍ ഇതിനകം രജിസ്റര്‍ ചെയ്ത് കഴിഞ്ഞ പിറവം സംഗമത്തില്‍ ഇനിയും രജിസ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ഷാജു കുടിലില്‍ 07737324471, വര്‍ഗീസ് ചാലികര 07818057282, ബിനോ മാത്യു 07939905143, സനില്‍ ജോണ്‍ 07929025238, റെജി വട്ടപറമ്പില്‍ 07976050973, ദിമസ് മാത്യു 07898609914, ബോബി മാത്യു 07828854159, ബിജു പോള്‍ 07882417645, ബിജു ചക്കാലയ്ക്കല്‍ 07828107367.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്