'ലേ കൊച്ചി' റസ്ററന്റ് പ്രവര്‍ത്തനമാരംഭിക്കുന്നു
Monday, May 2, 2016 6:24 AM IST
ടൊറേന്റോ: മുന്നൂറിലേറെ സ്വാദിഷ്ടമായ സൌത്ത് ഇന്ത്യന്‍ വിഭവങ്ങളൊരുക്കി കേരളത്തിന്റെ രുചിക്ക് പേരും പെരുമയും നേടിയെടുക്കാന്‍ കനേഡിയന്‍ മലയാളികള്‍ക്ക് ഒരു അഭിമാനസ്തംഭമായി ഒരു മലയാളി റസ്ററന്റ് 'ലേ കൊച്ചി'കാനഡയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.

ഒന്റാരിയോയിലെ ബ്രാംപ്ടണിലുള്ള 20 ഡ്യൂസൈഡ് ഡ്രൈവില്‍ (20 ഉലംശെറല ഉൃ. ഡിശ :10 , ആൃമാുീി ഘ6ഞ 3ഥ 3 ഛിമൃേശീ) മേയ് മധ്യത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന റസ്ററന്റില്‍ എല്ലാ പരമ്പരാഗത രീതിയിലുമുള്ള കേരളീയ വിഭവങ്ങളും ലഭ്യമായിരിക്കും. മണ്‍ചട്ടിയില്‍ പാചകം ചെയ്ത മീന്‍കറി, വാഴയിലയില്‍ പൊള്ളിച്ച കരിമീന്‍, മുളക്കുറ്റിയില്‍ ഉണ്ടാക്കിയ ബിരിയാണി, ചിരട്ടയില്‍ ഉണ്ടാക്കിയ പുട്ട് തുടങ്ങി മലയാളികള്‍ കണ്ടും കേട്ടും രുചിച്ചുമറിഞ്ഞ വൈവിധ്യമാര്‍ന്ന എല്ലാത്തരം വിഭവങ്ങളുടെയും ഒരു കലവറയായിരിക്കും 'ലേ കൊച്ചി'. പാഴ്സല്‍ വാങ്ങുന്നിതിനും ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ ഡെലിവറി ചെയ്യാനുള്ള സൌകര്യവുമുണ്ടായിരിക്കും.

ചെറുപ്പക്കാരായ പാലാക്കാരാന്‍ നോബി ഫിലിപ്പിന്റെയും തൃശൂര്‍ സ്വദേശി ഷിനോ ജോര്‍ജിന്റെയും ചിരകാല സ്വപ്നമാണ് 'ലേ കൊച്ചി' യിലൂടെ പൂവണിയുന്നത്.

വിവരങ്ങള്‍ക്ക്: വെബ് സൈറ്റ് : വു://ംംം.ഹലസീരവശ.രമ/ സന്ദര്‍ശിക്കുകയോ, 9055809999 നമ്പറില്‍ വിളിക്കുകയോ, ഹലസീരവശ2015 @ ഴാമശഹ.രീാ എന്ന ഈ മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക.

ഫേസ് ബുക്കില്‍ വു://ംംം.ളമരലയീീസ.രീാ/ഘലഗീരവശ926269294125009/ ലൈക്ക് ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു