ഓസ്ട്രിയയില്‍ കാലംതെറ്റി പെയ്ത ഹിമപാതത്തില്‍ വന്‍ കൃഷി നാശം
Monday, May 2, 2016 6:22 AM IST
വിയന്ന: ഓസ്ട്രിയയില്‍ കാലംതെറ്റി പെയ്ത ഹിമപാതത്തില്‍ ഓസ്ട്രിയയിലെമ്പാടും വന്‍ നാശനഷ്ടം. ചൂടില്‍നിന്നു പെട്ടെന്നാണ് കാലാവസ്ഥ മൈനസ് ഡിഗ്രിയിലേക്കു മാറിയത്. അവിചാരിതമായി പെയ്ത ഹിമപാതത്തില്‍ കാര്‍ഷിക വിളകള്‍ക്കു വന്‍ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

ആപ്പിള്‍, ചെറി, പീച്ച് തുടങ്ങിയ വിളകള്‍ പൂവിട്ട് കായ് ആായി തുടങ്ങിയ സമയത്താണു കഴിഞ്ഞ ദിവസം ശക്തമായ മഞ്ഞുവീഴ്ചയുണ്ടായത്. ഏകദേശം 200 മില്യന്‍ യൂറോയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

സ്റയര്‍ മാര്‍ക്കില്‍ നൂറു കണക്കിനു കര്‍ഷകരുടെ ആപ്പിള്‍, മത്തന്‍, മറ്റു പച്ചക്കറികള്‍ എന്നിവ കനത്ത മഞ്ഞുവീഴ്ചയില്‍ നശിച്ചു. ഏകദേശം 180 മില്യന്‍ യൂറോയുടെ നാശനഷ്ടമാണു കണക്കാക്കിയിരിക്കുന്നത്.

ഒബര്‍ ഓസ്ട്രിയയില്‍ പാകമായ ചതാവരി കൃഷി വന്‍ തോതില്‍ നശിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. നീഥര്‍ ഓസ്ട്രിയയില്‍ മഞ്ഞുവീഴ്ച മൂലം കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. വന്‍ തോതില്‍ പീച്ച് പഴങ്ങള്‍ നശിച്ചു. ബുര്‍ഗന്‍ലാന്‍ഡിലും കഴിഞ്ഞ രാത്രിയില്‍ പെട്ടെന്നുണ്ടായ കനത്ത മഞ്ഞുവീഴ്ചയിലും അന്തരീക്ഷ ഊഷ്മാവ് മൈനസിലേക്കു താണതും കാര്‍ഷിക വിളകള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കി.

കനത്ത മഞ്ഞുവീഴ്ചയില്‍ നിരവധി വാഹനാപകടങ്ങളും ഗതാഗത തടസങ്ങളുമുണ്ടായി. കേരന്റനിലും സ്റയര്‍ മാര്‍ക്കിലും റോഡു ഗതാഗതത്തെ സാരമായി ബാധിച്ചു. ഹൈവേകളില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത സ്തംഭനമു

ണ്ടായി. പല സ്ഥലങ്ങളിലും മരങ്ങള്‍ മറിഞ്ഞുവീണതുമൂലം ബസ് ഗതാഗതവും തടസപ്പെട്ടു. വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമൂലം നീണ്ട ഗതാഗത സ്തംഭനമുണ്ടായി. ജനങ്ങളോട് ജീവഹാനി ഉണ്ടാകുമെന്നതിനാല്‍ വീടുവിട്ടു പുറത്തി

റങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി. 10,000 ഭവനങ്ങില്‍ വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടു. സൌത്ത് ഹൈവേയില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ഗതാഗതം സ്തംഭിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍