ആദരിക്കുന്നു
Monday, May 2, 2016 6:20 AM IST
ലണ്ടന്‍: മോനിപ്പള്ളി പ്രവാസിസംഗമത്തിന്റെ പത്താമത് ആഘോഷവേളയില്‍ മലയാളി പ്രതിഭകളെ ആദരിക്കുന്നു. മൂന്നു തരം അവാര്‍ഡുകളാണ് ഈ വര്‍ഷം സമ്മാനിക്കുന്നത്. യുകെയില്‍ രാഷ്ട്രീയ സാമൂഹികരംഗത്ത് മലയാളിയുടെ വ്യക്തി മുദ്ര പതിപ്പിച്ച മലയാളിയും മുന്‍ ക്രോയ്ഡോണ്‍ മേയറും ഇപ്പോഴത്തെ കൌണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ് മോനിപ്പള്ളി പ്രവാസിയുടെ സാമൂഹിക രാഷ്ട്രീയരംഗത്തുള്ള അവാര്‍ഡിന് അര്‍ഹയായി.

അതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിനു ഇപ്പോഴത്തെ യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലിനേയും കലാസാഹിത്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഗാനരചയിതാവ് റോയി കാഞ്ഞരത്താനും അര്‍ഹനായി.

മോനിപ്പള്ളി പ്രവാസിയുടെ ദശാപ്തി ആഘോഷ വേളയില്‍ സ്വന്തം നാടിനുവേണ്ടിയും അതുപോലെ മറ്റു സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരേയും മറ്റും മലയാളികളുടെ പ്രവര്‍ത്തന മേഖലകളേയും വിലയിരുത്തി അവരെ തിരഞ്ഞുപിടിച്ചു അഭിനന്ദിക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചത്.