ഹള്ളില്‍ വിസ്മയം തീര്‍ക്കാന്‍ മുതുകാട് എത്തുന്നു
Monday, May 2, 2016 6:20 AM IST
ഹള്‍ (ലണ്ടന്‍): പ്രേഷകരെ വിസ്മയത്തിന്റെ വിരല്‍ത്തുമ്പില്‍ പിടിച്ചു നിര്‍ത്താന്‍ മുതുകാടും സംഘവും മേയ് 27നു എത്തുന്നു. പ്രശസ്ത സിനിമാതാരം ശങ്കര്‍ ആണ് മെഗാ ഷോ ഉദ്ഘാടനം ചെയ്യുന്നത്. ഷോയ്ക്ക് മാറ്റു കൂട്ടുവാന്‍ പ്രശസ്ത നര്‍ത്തകി ഡോ. രൂപയുടെ നൃത്താവിഷ്കാരവും യുകെയില്‍ ഒട്ടാകെ പ്രശംസ പിടിച്ചുപറ്റിയ ദേശി നാച്ച് അണിയിച്ചൊരുക്കുന്ന ബോളിവുഡ് നൃത്തവും ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.