ജോര്‍ജ് ഓലിക്കല്‍ ഫൊക്കാന ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി
Monday, May 2, 2016 5:03 AM IST
ഫിലഡല്‍ഫിയ: തമ്പി ചാക്കോ നേതൃത്വം നല്‍കുന്ന ടീമിനു പിന്തുണ അറിയിച്ചുകൊണ്ട് ഫിലഡല്‍ഫിയായിലെ പമ്പ മലയാളി അസോസിയേഷനില്‍നിന്നു ജോര്‍ജ് ഓലിക്കല്‍ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, ഫൊക്കാന നാഷണല്‍ കമ്മറ്റി മെമ്പര്‍, ജോയിന്റ് ട്രഷറര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഫൊക്കാന സ്പെല്ലിംഗ് ബി പെന്‍സില്‍വാനിയ റീജിയണല്‍ കോര്‍ഡിനേറ്റര്‍ കൂടിയായ ജോര്‍ജ് ഓലിക്കല്‍ പമ്പ മലയാളി അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. പമ്പ പ്രസിഡന്റ്, ഫിഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രെെസ് സ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍, ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ്, മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക സംവിധായകനും അഭിനേതാവുമായ ജോര്‍ജ് ഓലിക്കലിനു ഹൂസ്റണ്‍ കണ്‍വന്‍ഷനില്‍ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഫിലഡല്‍ഫിയ സിറ്റി വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പ്രോഗ്രാം സയന്റിസ്റായി ജോലി ചെയ്യുന്ന ജോര്‍ജ് ഓലിക്കലിന്റെ സ്ഥാനാര്‍ഥിത്വം തമ്പി ചാക്കോ ടീംമിനു ശക്തിപകരുമെന്നു കാമ്പയില്‍ ടീം പറഞ്ഞു.

റിപ്പോര്‍ട്ട്: സുധ കര്‍ത്ത