ജോസഫ് സക്കറിയ സ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതനായി
Monday, May 2, 2016 5:00 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്‍ഡില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ആറാട്ടുപുഴ അയ്യരേത്ത് കുടുംബാംഗം ജോസഫ് സക്കറിയ (ജോണി- 64) നിര്യാതനായി. സംസ്കാരം മെയ് രണ്ടാം തീയതി ഫെയര്‍വ്യൂ സെമിത്തേരിയില്‍. സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. പെരിശേരി അമ്പിത്തറയില്‍ കുടുംബാംഗമായ ശോശാമ്മ (മോളി) ആണു ഭാര്യ. ജോമി, ജോബി, ജിമ്മി, ജോഷ്വാ എന്നിവര്‍ മക്കളാണ്.

സ്റാറ്റന്‍ഐലന്‍ഡ് മലയാളി അസോസിയേഷന്റെ സജീവാംഗമായ പരേതന്‍ സൌത്ത് ബീച്ച് സൈക്യാട്രിക് സെന്ററിലും, ക്ളോവ്ലാന്‍ഡ് നഴ്സിംഗ് ഹോമിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും 2014-ല്‍ വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയാണ്. ലക്നോവിലും, പൂനയിലും ജിയോളജിക്കല്‍ സര്‍വേയറായി സേവനം അനുഷ്ഠിച്ചശേഷം എട്ടുവര്‍ഷം കുവൈറ്റിലും ജോലി ചെയ്തിരുന്നു.

ഇമ്മാനുവേല്‍, ബഥനി, ജനസ്സിസ്, മാക്സ് എന്നിവര്‍ കൊച്ചുമക്കളാണ്. ഗ്രേസി & ജോണി, അമ്മാള്‍ & പരേതനായ പൊടിച്ചായന്‍, ബേബി & കൊച്ചായന്‍, പൊന്നമ്മ & അനിയന്‍കുഞ്ഞ്, പരേതരായ അനിയന്‍ & ലളിത എന്നിവര്‍ സഹോദരങ്ങളാണ്. ജോസഫ് സക്കറിയ, പരേതയായ തങ്കമ്മ എന്നിവരാണു മാതാപിതാക്കള്‍.

തിങ്കളാഴ്ച രാവിലെ ഒമ്പതിനു സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു നോര്‍ത്ത് ഈസ്റ് ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം