വിദ്യാര്‍ഥി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി കല കുവൈറ്റ് ബാലകലാമേള
Saturday, April 30, 2016 4:38 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ബഹറൈന്‍ എക്സ്ചേഞ്ച് കമ്പനിയുമായി സഹകരിച്ച് കുവൈത്തിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബാലകലാമേള2016, കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ മാറ്റുരക്കാനുള്ള സര്‍ഗ്ഗവേദിയായി മാറി. ആയിരത്തോളം കുട്ടികള്‍ ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, പ്രച്ചന്ന വേഷം, പ്രസംഗം, കവിതാ രചന, ഉപന്യാസം, ലളിതഗാനം, മാപ്പിളപ്പാട്ട്, സംഘ നൃത്തം തുടങ്ങിയ വിവിധ ഇനങ്ങളില്‍ താളം, ലയം, രാഗം, താനം, നിള, പല്ലവി, നിറം, വര്‍ണ്ണം, മേളം എന്നീ സ്റ്റേജുകളിലായി തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു. എല്ലാ ഇനങ്ങളിലും പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. നൃത്ത ഇനങ്ങളില്‍ കുട്ടികള്‍ വര്‍ണ്ണ വിസ്മയം തീര്‍ത്തു. വിവിധ സ്കൂളുകളിലെ അദ്ധ്യാപകരുടെയും കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെയും വര്‍ദ്ധിച്ച പങ്കാളിത്തം മേളയെ സജീവമാക്കി.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ചു നടന്ന മത്സരങ്ങള്‍ ഇന്ത്യന്‍ എംബസ്സി അഡ്മിന്‍/എഡ്യുക്കേഷന്‍ ഉപസ്ഥാനപതി ശ്രീ. സഞ്ജീവ് സക്ലാനി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡണ്ട് ആര്‍. നാഗനാഥന്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സി.കെ. നൌെഷാദ് സ്വാഗതമാശംസിച്ച ചടങ്ങില്‍ ബാലകലാമേള ജനറല്‍ കണ്വീനര്‍ രെഹില്‍ കെ. മോഹന്‍ദാസ് നന്ദി രേഖപ്പെടുത്തി. ബി.ഇ.സി. ജനറല്‍ മാനേജര്‍ മാത്യു വര്‍ഗീസ്, വനിതാവേദി ജനറല്‍ സെക്രട്ടറി ടോളി പ്രകാശ്, ബാലവേദി പ്രതിനിധി അഭിനവ് മണികണ്ടന്‍ എന്നിവര്‍ ആശംസകള്‍ അര്പ്പിവച്ച് സംസാരിച്ചു.
മത്സരങ്ങള്‍ക്ക് സജീവ് എം. ജോര്‍ജ്ജ്, സജി തോമസ് മാത്യു, പ്രസീദ് കരുണാകരന്‍, മൈക്കിള്‍ ജോന്‍സന്‍!, വിനോദ് കെ, അനില്‍ തമ്പി, സൌെമ്യ അനില്‍, സജീവ് അബ്രഹാം, കെ.വി. നിസാര്‍, ടി.കെ.സൈജു, ജോണ്സന്‍ ജോര്‍ജ്, ജെ.സജി, സുരേഷ് മാസ്റര്‍, സുനില്‍ കുമാര്‍, സജിത സ്കറിയ, കൃഷ്ണകുമാര്‍, തോമസ് വര്ഗീസ്, ജയകുമാര്‍, നോബിദാസ്, അനില്‍ കൂക്കിരി, സിദ്ധാര്ഥ് സലിംരാജ്, നിമിഷ രാജേഷ്, ജിജോ ഡൊമനിക്, നുസ്രത് സകരിയ, രമ അജിത്ത്, ദേവി സുഭാഷ്, സജിതാ സ്കറിയ, ശോഭ സുരേഷ്, ശുഭ ഷൈന്‍, ശ്യാമ, സുര്യ, സുരേഷ്, സുദര്‍ശന്‍, ശ്രീരാജ്, അജിത്, രമേശ് കണ്ണപുരം, മുസ്തഫ, രഘു പേരാമ്പ്ര, രാധാകൃഷ്ണന്‍ ഓമല്ലൂര്‍, സജീവന്‍, റോണി കുര്യന്‍, ജിജു കാലായില്‍, കുഞ്ചെറിയ ജോസഫ്, വിജീഷ് യു.പി, ടി.പി.സലിം, ബിജു വിദ്യാനന്ദന്‍, രവീന്ദ്രന്‍ പിള്ള, ഷേര്‍ളി അജിത്ത്, ലിജി, ബിജി, ബ്ളെസ്സി, രാജേഷ് കെ.എം, വിജീഷ്, കിരണ്‍ കാവുങ്കല്‍, സുരേഷ്.പി.ബി, ബിജു ജോസ്, അജിത്കുമാര്‍, സണ്ണി സൈജേഷ്, ടോംജി, ദിലിന്‍, ദിപിന്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഓവറോള്‍ ചാംബ്യന്‍ഷിപ്പ് കരസ്ഥമാക്കുന്ന സ്കൂളിനു എവറോളിംഗ് ട്രോഫിയും മത്സരങ്ങളില്‍ കലാതിലകം കലാപ്രതിഭ പട്ടങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പുരസ്കാരവും, മറ്റു സമ്മാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും മെയ് 27 വെള്ളിയാഴ്ച്ച നടക്കുന്ന കലയുടെ സമന്വയം2016 സാംസ്കാരിക മേളയില്‍ വെച്ച് വിതരണം ചെയ്യും. രചനാ മത്സരങ്ങള്‍ ഒഴികെയുള്ള മത്സര ഫലങ്ങള്‍ മത്സര വേദിയില്‍ വെച്ച് തന്നെ പ്രഖ്യാപിച്ചു. മത്സര ഫലങ്ങള്‍ ംംം.സമഹമസൌംമശ.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍