അവയവദാനവുമായി കേളി സ്വിറ്റ്സര്‍ലന്‍ഡ്
Saturday, April 30, 2016 4:36 AM IST
സൂറിച്ച്: സ്വിസിലെ അവയവദാന പ്രസ്ഥാനമായ സ്വിസ് ട്രാന്‍സ്പ്ളാന്റ് ഓര്‍ഗുമായി ചേര്‍ന്ന് കൊണ്ട് സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.നിരവധി കാരുണ്യ പദ്ധതികള്‍ ജന്മനാട്ടില്‍ ചെയ്തു വരുന്ന കേളി സാമൂഹ്യ സേവനമേഖലയില്‍ ഒരു പുതിയ പദ്ധതിക്കു കൂടി തുടക്കം കുറിക്കുകയാണ്.

അവയവദാനത്തെപ്പറ്റി മനുഷ്യ മനസ്സില്‍ മറ്റൊരു ചിത്രം വരച്ച മഹത്വ്യക്തികളെ അനുസ്മരിച്ചുകൊണ്ട്, സ്വിറ്റ്സര്‍ലണ്ടിലെ രണ്ടാം തലമുറയിലുള്ള അവയവദാന സമ്മതപത്രം സൂക്ഷിക്കുന്ന പ്രിയ മക്കളുടെ മഹാമനസ്കതയെ ആദരിച്ചുകൊണ്ട് സ്വിറ്റ്സര്‍ലണ്ടിലെ അനേക രോഗികള്‍ക്ക് കൂടി സഹായകമാകുന്ന മഹത്തരമായ പ്രൊജക്റ്റ് തുടങ്ങുന്നത്. അവയവദാനത്തിന് മടി കാണിച്ച് (ടാബൂ) നില്‍ക്കുന്ന സ്വിസ് ജനതക്ക് പോലും മാതൃകയാകുന്ന പ്രവര്‍ത്തനം ഈ പദ്ധതിയിലൂടെ കേളിക്ക് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേളി പ്രസിഡന്റ് അബ്രാഹം ചേന്നംപറമ്പില്‍ അറിയിച്ചു.

സ്വിറ്റ്സര്‍ലന്‍ഡിലെ അവയവദാന പ്രക്രിയകളെ സത്യസന്ധമായി നിയന്ത്രിക്കുന്ന സ്വിസ്ട്രാന്‍സ്പ്ളാന്റിനൊപ്പം (ടംശൃമിുഹമി) ചേര്‍ന്ന്, മരണശേഷവും ജീവന്‍ തുടിക്കുന്ന അവയവങ്ങള്‍ ദാനം ചെയ്തുകൊണ്ട് മരണം കാക്കുന്ന ചിലര്‍ക്കെങ്കിലും പുതുജീവന്‍ നല്‍കുവാന്‍ കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് കേളി എക്സിക്യുട്ടീവ് കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അവയവദാന സമ്മതപത്രം പൂരിപ്പിക്കുന്നതിനും ംംം.സലഹശംശ.ീൃഴ സന്ദര്‍ശിക്കുക.

സ്വിസില്‍ മാത്രം നൂറിലധികം രോഗികള്‍ അവയവ ലഭ്യത ഇല്ലാത്തത് മൂലം വര്‍ഷം തോറും മരണമടയുന്നുവെന്ന് കണക്കുകള്‍ പറയുന്നു. അവയവത്തിനായി രജിസ്റര്‍ ചെയ്തു നീണ്ടനാള്‍ കാത്തുനില്‍ക്കുന്ന ആയിരത്തിലധികം രോഗികള്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ ഉണ്ട്. അഗ്നിക്കിരയായോ മണ്ണില്‍ അടിഞ്ഞോ പോകേണ്ട അവയവം അമൂല്യമാക്കുവാന്‍ ഉദാത്തമായ കാരുണ്യ പ്രവര്‍ത്തിയിലൂടെ ചെയ്യാനാകുമെന്ന് കേളി എന്ന മലയാളി സംഘടന ഈ പദ്ധതിയിലൂടെ അറിയിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍