ഫ്രാങ്ക്ഫര്‍ട്ടില്‍ മാര്‍ യൌസേപ്പിതാവിന്റെ തിരുനാള്‍ മെയ് ഒന്നിന്
Saturday, April 30, 2016 4:35 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ മാര്‍ യൌസേപ്പിതാവിന്റെ തിരുനാള്‍ പൂര്‍വ്വാധികം ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. മെയ് ഒന്നിന് (ഞായര്‍) ഉച്ചകഴിഞ്ഞ് നാലിനു ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈം വി. അന്തോണിയൂസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.

തുടര്‍ന്ന് ഹാളില്‍ സൌഹൃദ സമ്മേളനവും അഗാപ്പെയും ഉണ്ടായിരിയ്ക്കും. ജോസഫ് നാമധാരികളായവര്‍ ഏറ്റെടുത്ത് നടത്തുന്ന തിരുനാളാഘോഷങ്ങളിലേയ്ക്ക് ഏവരേയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നതായി ഇടവക വികാരി ഫാ.തോമസ് ഏഴോര്‍മറ്റം സിഎംഎഫ് അറിയിച്ചു. അററൃല ട. അിീിശൌ ഗശൃരവല, അഹലഃമിറലൃൃമലൈ 25, 60489 എൃമിസളൌൃഞേöറലഹവലശാ

വിവരങ്ങള്‍ക്ക്: ഫാ.തോമസ് കുര്യന്‍,  06961000920, 015786559296.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍