കെഎപിബി, ഫോമാ ആര്‍സിസി സംയുക്ത സംരംഭത്തിന് ഫണ്ട് ശേഖരണം നടത്തി
Saturday, April 30, 2016 4:32 AM IST
ഫ്ളോറിഡ: ദക്ഷിണ ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച്, ഫോമാ- ആര്‍സിസി സംയുക്ത സംരംഭത്തിന് ഫണ്ട് ശേഖരണം നടത്തി. കൂപ്പര്‍സിറ്റിയില്‍ ഏപ്രില്‍ ഒമ്പതിനു ഫോമ റീജണല്‍ ക്യാന്‍സര്‍ സെന്ററിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ 'ഫേസ് ബുക്കില്‍ കണ്ട മുഖം' എന്ന ഹൃസ്വ നാടകത്തിന്റെ ചടങ്ങില്‍ വെച്ചാണ് ഈ ഫണ്ട് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലിന് കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച് പ്രസിഡന്റ് ബിജു തോണി കടവില്‍ കൈമാറിയത്. സെക്രട്ടറി ജോണി തട്ടില്‍, ട്രഷറര്‍ മാത്യു തോമസ്, ജോയിന്റ് ട്രഷറര്‍ റെജി സെ ബാസ്റ്യന്‍, കമ്മിറ്റി അംഗങ്ങളായ റെജിമോന്‍ ആന്റണി, ലൂക്കോസ് പൈനുംകന്‍, രാജു ജോസ്, ഗഅജആ മെമ്പര്‍മാരായ ജോര്‍ജ് ജോസഫ്, ജോസഫ് തോമസ് എന്നിവര്‍ സന്നിതായിരുന്നു. വിശാലമനസ്കരായ പല വ്യക്തികളുടെയും സഹായത്തോടെ ആണു ഇത്രയും തുക സംഭരിക്കാന്‍ കഴിഞ്ഞത്. അവരുടെ ഉദാരമായ ഈ പ്രവര്‍ത്തിക്കു കെഎപിബി പ്രസിഡന്റ് ബിജു തോണിക്കടവില്‍ നന്ദി പറഞ്ഞു.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഔട്ട് പേഷ്യന്റ് ക്ളിനിക്കും ഡയഗ്നോസ്റിക് സെന്ററും നിര്‍മ്മിച്ച് നല്‍കുന്ന ഫോമയുടെ ആര്‍സിസി പ്രോജക്റ്റ് ഓരോ അമേരിക്കന്‍ മലയാളിക്കും അഭിമാനം പകരുന്നതാണ്. ഏകദേശം ഒരു ലക്ഷം അമേരിക്കന്‍ ഡോളറാണ് പ്രോജക്ടിന്റെ ചെലവ്. 2016 ജൂലൈയില്‍ ഫോമാ കണ്‍വന്‍ഷനു മുന്‍പായി പണിതീര്‍ത്തു കൈമാറുകയാണ് ലക്ഷ്യം. ഫോമയുടെ ഈ ജനോപകാര പ്രോജക്റ്റിനു നേതൃത്വം നല്കുന്ന ആനന്ദന്‍ നിരവേലും, ടീമും ആദരവര്‍ഹിക്കുന്നു. ബിജു തോണികടവില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്