കേരള സമാജം ഓഫ് ന്യൂജേഴ്സിയും ഇന്ത്യന്‍ അക്കാദമി ഓഫ് ലാംഗ്വേജ് ആന്‍ഡ് ആര്‍ട്സും ഫാമിലി നൈറ്റ് ആഘോഷിച്ചു
Saturday, April 30, 2016 4:31 AM IST
ന്യൂജേഴ്സി : നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സംഘടനകളില്‍ ഒന്നായ കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെയും സമാജത്തിന്റെ ഭാഗമായ ഇന്ത്യന്‍ അക്കാദമി ഓഫ് ലാംഗ്വേജ് ആന്‍ഡ് ആര്‍ട്സിന്റേയും ഫാമിലി നൈറ്റ് നടത്തപ്പെട്ടു. ഏപ്രില്‍ 16-നു ശനിയാഴ്ച വൈകിട്ട് ഡ്യുമോണ്ട്ട് ഔര്‍റഡിമര്‍ ചര്‍ച്ച് ഹാളില്‍ വൈകിട്ട് ആറിനു പ്രസിഡന്റ് ബോബി തോമസിന്റെ സ്വാഗത പ്രസംഗത്തോട് കൂടി പോതുയോഗം ആരംഭിച്ചു.

യോഗത്തില്‍ ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, അനിയന്‍ ജോര്‍ജ് , ഫോമ മിഡ് അറ്റ്ലാന്റിക് റീജിണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ് ,ഫോമ പിആര്‍ഒ ജോസ് എബ്രഹാം, ജോസഫ് ഔസോ ,രേഖ ഫിലിപ്പ്, ജോ പണിക്കര്‍ തുടങ്ങി അനേകം പ്രമുഖര്‍ പങ്കെടുത്തു, ചടങ്ങില്‍ കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ സ്ഥാപക നേതാവും എക്സിക്യൂട്ടീവ് മെമ്പറും ആയ അമേരിക്കന്‍ കോണ്‍ഗ്രഷണല്‍ അവാര്‍ഡ് ജേതാവ് ടോമി തോമസിനെ ആദരിച്ചു, ആംബുലറ്റ്റി സര്‍വീസ്, ഔക്സിലറി പോലീസ്, എന്നിവയില്‍ കൂടാതെ സിറ്റിയുടെ എന്‍വോയണ്‍മെന്റ് പ്രോട്ടക്ഷന്‍ കൌെണ്‍സില്‍ മെമ്പര്‍ കൂടിയാണ് മൂന്നു പതിറ്റാണ്ടായി അമേരിക്കയില്‍ സ്ഥിര താമസക്കാരനായ ടോം. ഫോമ നാഷണല്‍ കമ്മറ്റി മെമ്പര്‍ സ്ഥാനാര്‍ഥിയും കമ്മറ്റി മെമ്പറും കൂടിയായ സിറിയക് കുര്യന്‍ ടോമി തോമസിനെ സദസിനു പരിചയപ്പെടുത്തി. ശേഷം അദ്ദേഹത്തെ ഫലകം നല്കി ആദരിച്ചു.

കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ പുതുക്കിയ വെബ് സൈറ്റ് ഉദ്ഘാടനവും തദവസരത്തില്‍ നടത്തുകയുണ്ടായി. സെബാസ്റ്യന്‍ ജോസഫ്, അബി തര്യന്‍ എന്നിവര്‍ ഇന്ത്യന്‍ അക്കാദമി ഓഫ് ലാംഗ്വേജ് ആന്‍ഡ് ആര്‍ട്സിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് സംസാരിച്ചു. ഇവിടെ നിന്നും മലയാളം പഠിച്ച കുട്ടികള്‍ ഇപ്പോള്‍ ചെറിയ ക്ളാസുകളിലെ കുട്ടികള്‍ മലയാളം പഠിപ്പിക്കുവാന്‍ മനസ്് കാണിക്കുന്നു എന്നത് തന്നെ സ്കൂളിന്റെ വിജയമാണെന്ന് അവര്‍ പറഞ്ഞു.

കമ്യൂണിറ്റിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വെബ് സൈറ്റ് സൌജന്യമായി ഉപയോഗിക്കാമെന്നും പരസ്യങ്ങള്‍ അടക്കം അത് പരമാവധി പ്രയൊജനപ്പെടുത്തണമെന്നും പ്രസിഡന്റ് ബോബി തോമസ് അഭ്യര്‍ഥിച്ചു. മയുര സ്കൂളിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നല്ല നിലവാരം പുലര്‍ത്തി. സിറിയക് കുര്യന്‍, ബിന്ധ്യ പ്രസാദ്, ഹരികുമാര്‍ രാജന്‍,ഡാലിയ അനു, ജാസ്മിന്‍, ബിജു തുടങ്ങിയവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

പ്രശസ്ത വയലിനിസ്റ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന മ്യൂസിക് ഫ്യുഷന്‍, പ്രശസ്ത ഗായകര്‍ കെ ഐ അലക്സാണ്ടര്‍ ജെംസണ്‍ കുര്യാക്കോസ് അവതരിപ്പിച്ച ഗാനങ്ങള്‍ എന്നിവ നല്ല നിലവാരം പുലര്‍ത്തി. അനു ചന്ദ്രോത്ത്, സെബാസ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലൈവ് കിച്ചണ്‍ സ്വാദിഷ്ടമായിരുന്നു പ്രോഗ്രാമിന്‍റെ എംസി ലെന വര്‍ഗീസ് ആയിരുന്നു. സെക്രട്ടറി സേവ്യര്‍ ജോസഫ് ന്റെ നന്ദിപ്രകാശനത്തോടെ പരിപാടികള്‍ക്ക് സമാപനമായി.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള