മുടി നീട്ടി വളര്‍ത്തിയ പന്ത്രണ്ടുകാരനെ സ്കൂളില്‍ നിന്നും പുറത്താക്കി
Friday, April 29, 2016 5:06 AM IST
ടെക്സാസ്: നിലവിലുളള സ്കൂള്‍ ഡ്രസ് കോഡിനു വിരുദ്ധമായി മുടി നീട്ടി വളര്‍ത്തിയ പന്ത്രണ്ട് വയസുളള വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്നും പുറത്തായി. ആര്‍ലിങ്ടണ്‍ ന്യൂമാന്‍ ഇന്റര്‍ നാഷണല്‍ അക്കാദമി വിദ്യാര്‍ത്ഥിയോട് ജൂണ്‍ ഒന്നിനു മുമ്പ് സ്കൂളില്‍ നിന്നും വിട്ടുപോകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു.

നാലു വര്‍ഷമായി നീട്ടി വളര്‍ത്തിയ മുടിയെക്കുറിച്ചു സ്കൂള്‍ അധികൃതര്‍ നാളിതുവരെ ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്നു വിദ്യാര്‍ത്ഥിയുടെ പിതാവ് പരാതിപ്പെട്ടു. ആണ്‍കുട്ടികളുടെ മുടി കണ്‍പുരികത്തിനു താഴെ വളര്‍ത്തരുതെന്ന് അക്കാദമിയിലെ ഡ്രസ് കോഡ് വളരെക്കാലമായി നിലനില്ക്കുന്നതാണെന്നും ഹാന്‍ഡ് ബുക്കില്‍ ഈ വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്െടന്നും അക്കാദമി സ്ഥാപകനും സൂപ്രണ്ടുമായ ഡോ. ഷേബാ ജേര്‍ജ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍