ഡോ. ശങ്കരത്തില്‍ കോര്‍ എപ്പിസ്ക്കൊപ്പയുടെ സ്ഥാനാരോഹണ വാര്‍ഷികവും ജന്മദിനവും
Friday, April 29, 2016 5:03 AM IST
ന്യൂയോര്‍ക്ക്: 1936ല്‍ ജനിച്ച ഡോ. ശങ്കരത്തില്‍ കോര്‍ എപ്പിസ്ക്കെപ്പയുടെ മുപ്പത്താറാമതു കോര്‍ എപ്പിസ്ക്കൊപ്പാ സ്ഥാനാരോഹണ വാര്‍ഷികവും എണ്‍പതാം ജന്മദിനവും ആഘോഷിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പരിശുദ്ധനായ പരുമല തിരുമേനിക്ക് ശേഷം അഭിഷിക്തനായ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍ എപ്പിസ്ക്കൊപ്പാ സ്ഥാനാരോഹിതന്‍. അമേരിക്കയില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ദേവാലയങ്ങള്‍ ഉണ്ടാക്കുവാനായി നിയോഗിക്കപ്പെട്ട ആദ്യ വൈദീകന്‍, അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യ വൈദീകന്‍, അഭിവന്ദ്യ പരിശുദ്ധ മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ കത്തോലിക്കാ ബാവായില്‍ നിന്നും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ അംബാസിഡര്‍ എന്ന വിശേഷണ പദവി ലഭിച്ച ഏക പുരോഹിതന്‍, ആദ്യത്തെ കോര്‍ എപ്പിസ്ക്കൊപ്പാ. തിരുമേനിമാര്‍ മാത്രം ഉപയോഗിക്കുന്ന വടിയും, കുരിശും, തൂവാലയും ഉപയോഗിക്കുവാന്‍ അംഗീകാരവും അനുവാദവും ലഭിച്ച സഭയിലെ ആദ്യ പുരോഹിതന്‍ എന്നീ നിലകളില്‍ പ്രശോഭിക്കുന്ന ഡോക്ടര്‍ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കൊപ്പാക്ക് എല്ലാവിധ ആശംസകളും മംഗളങ്ങളും നേരുന്നു. രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം