വിയന്ന മെട്രോ 4 ല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതുമൂലം ശനിയാഴ്ച മുതല്‍ ഗതാഗതം തടസപ്പെടും
Friday, April 29, 2016 5:02 AM IST
വിയന്ന: ഷ്ലോസ് ഷോണ്‍ ബ്രോണിനും കെന്നഡി ബ്രുക്കയ്ക്കുമിടയില്‍ വലിയ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ മെട്രോ 4 ലെ ഒരു ലൈന്‍ അടച്ചിടും. ശനിയാഴ്ച മുതല്‍ പകരമായി ബസ് സംവിധാനം വിയന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ഏര്‍പ്പെടുത്തും. സ്കൂള്‍ വര്‍ഷാരംഭം വരെ അറ്റകുറ്റപ്പണികള്‍ നീളും എന്നാണു കണക്കാക്കുന്നത്.

അറ്റകുറ്റപ്പണികള്‍ മൂലം ദിനം പ്രതി 57000 യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടും. ഇത് പരിഹരിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും. 235 മില്യന്‍ യൂറോയാണ് അറ്റകുറ്റപ്പണികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. ഷോണ്‍ബ്രൂണിനും കെന്നഡി ബ്രുക്കെയ്ക്കുമിടയില്‍ ദിനംപ്രതി 57,000 യാത്രക്കാര്‍ക്കാണ് അറ്റകുറ്റപ്പണികള്‍ മൂലം ബുദ്ധിമുട്ടുണ്ടാകുന്നത്.

ജൂലൈ മുതല്‍ വെസ്റ്ബാന്‍ഹോഫ് വരെ ഹ്യൂട്ടല്‍ ഡേര്‍ഫില്‍ നിന്ന് കൂടുതല്‍ സ്പീഡ് വണ്ടികള്‍ ഓടിത്തുടങ്ങുകയും ചെയ്യും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍