അഞ്ചാമതു യുക്മ കപ്പിനായുള്ള പോരാട്ടം ഏപ്രില്‍ 30നു ബര്‍മിഗ്ഹാമില്‍
Friday, April 29, 2016 5:02 AM IST
ബര്‍മിഗ്ഹാം: മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും ഒടുവില്‍ അഞ്ചാമതു യുക്മ മിഡ് ലാണ്ട്സ് റീജണല്‍ കായികമേള ഏപ്രില്‍ 30 -നു 9.30-നു ആരംഭിക്കും.ആരാധ്യനായ യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് ഉദ്ഘാടനം നിര്‍വഹിക്കുന്ന കായിക മേളയില്‍ റീജനിലെ വിവിധ അസോസിയേഷനുകളില്‍ നിന്നും നൂറു കണക്കിനു കായികതാരങ്ങള്‍ പങ്കെടുക്കും. മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന അസോസിയേഷന് ബിജു ജെ. തോമസ് മെമ്മോറിയല്‍ യുക്മ എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന അസോസിയേഷന്‍ന് യുക്മ എവര്‍ റോളിംഗ് ട്രോഫിയും സമാപന സമ്മേളനത്തില്‍ സമ്മാനിക്കും.

മത്സരാര്‍ഥികളെ വയസ് അടിസ്ഥാനമാക്കി ആറുവിഭാഗങ്ങളായി തിരിക്കും. അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും പ്രശംസാപത്രവും നള്‍കുന്നതാണ് വടംവലി വിജയികള്‍ക്ക് സമ്മാന തുകയും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും കുടുതല്‍ വിജയങ്ങള്‍ നേടുന്നവര്‍ക്ക് ചാമ്പ്യന്‍ ഷിപ്പും സമ്മാനിക്കും.

കൂടുത്തല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ജയകുമാര്‍ നായര്‍ 07403223066, പോള്‍ ജോസഫ് 07886137944, ഡിക്സ് ജോര്‍ജ് 07403312250, സുരേഷ് കുമാര്‍ 07903986970 ,എബി ജോസഫ് 07723043555 . കായികമേള നടക്കുന്ന വേദിയുടെ വിലാസം: ണഥചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ ടഡഠഠഛച ഇഛഘഉഎകഋഘഉ ആകഞങകചഏഒഅങ ആ73 6ഋആ.