ഭൂമിദാനക്കേസ്: യെദ്യൂരപ്പയ്ക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Thursday, April 28, 2016 7:25 AM IST
ബംഗളൂരു: ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയ്ക്കെതിരായ കേസുകള്‍ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി.

യെദ്യൂരപ്പയ്ക്കെതിരേ ലോകായുക്ത എടുത്ത 15 കേസുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.ഈ ഉത്തരവ് റദ്ദാക്കണമെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അപ്പീല്‍ നല്കാന്‍ തീരുമാനമെടുത്തത്. അതേസമയം, കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ പക തീര്‍ക്കുകയാണെന്ന് യെദ്യൂരപ്പ പ്രതികരിച്ചു. സുപ്രീം കോടതിയില്‍ നിന്നു തനിക്കു നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലോകായുക്തയുടെയും നിയമവകുപ്പിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ നല്കിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.