ടോംസിന്റെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു
Thursday, April 28, 2016 7:11 AM IST
കുവൈത്ത് സിറ്റി: ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ കുടുകുടെ ചിരിപ്പിച്ച സുപ്രസിദ്ധ കാര്‍ട്ടൂണിസ്റ് ടോംസിന്റെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു.

വരകളിലൂടെ ചിരിയേയും ചിന്തയേയും സമന്വയിപ്പിച്ച അമൂല്യ വ്യക്തിത്വത്തെയാണു ടോംസിന്റെ നിര്യാണത്തിലൂടെ മലയാളികള്‍ക്ക് നഷ്ടമായതെന്ന് കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥനും ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍