വിഷന്‍ ക്രിക്കറ്റ് ക്ളബിന്റെ ട്വന്റി-20 ഫൈനല്‍ ഏപ്രില്‍ 29ന്
Thursday, April 28, 2016 7:11 AM IST
കുവൈത്ത് സിറ്റി: വിഷന്‍ ക്രിക്കറ്റ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നാമത് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഏപ്രില്‍ 29നു (വെള്ളി) രാവിലെ 7.30നു നടക്കും.

മുപ്പതാം നമ്പര്‍ റോഡില്‍ അബുഹലീഫ പ്രദേശത്ത് ബോക്സ് ഹില്‍ കോളജിനു സമീപത്തുള്ള ഗ്രൌണ്ടിലാണ് മല്‍സരം. മത്സരത്തില്‍ ഝ8 ഫാല്‍ക്കന്‍സ് റൈസിംഗ് സ്റാര്‍സിനെ നേരിടും. തുടര്‍ന്നു നടക്കുന്ന അവാര്‍ഡുദാനചടങ്ങില്‍ വിഷന്‍ കമ്പനി ചെയര്‍മാന്‍ ഈദ് നാസര്‍ അല്‍ അദ്വാനിയും ഠഅഇഗ ചീഫ് പേട്രണ്‍ മെഹമൂദ് അബ്ദുള്ളയും വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍