തൃശൂര്‍ ജില്ലാ സൌഹൃദവേദി റിയാദ് ഘടകം കുടുംബസംഗമം നടത്തി
Thursday, April 28, 2016 7:10 AM IST
റിയാദ്: തൃശൂര്‍ ജില്ലാ സൌഹൃദവേദി റിയാദ് ഘടകം പതിമൂന്നാമത് കുടുംബ സംഗമം നടത്തി. പ്രസിഡന്റ് ജോണ്‍ രാല്ഫ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു അംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന കായിക വിനോദപരിപാടികള്‍ക്ക് കെ.ടി. അനില്‍കുമാര്‍ നേതൃതം നല്കി.

ഉച്ച ഭക്ഷണത്തിനുശേഷം നടന്ന യോഗത്തിനു ഗിരിജന്‍ വേദി സ്വാഗതം നേര്‍ന്നു.വേദി അംഗം ഒല്ലൂര്‍ മരത്താക്കര സ്വദേശി ദിവാകരന്റെ അകാല വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അധ്യക്ഷന്‍ തൃശൂര്‍ ജില്ലാ സൌഹൃദവേദിയുടെ പ്രവര്‍ത്തന മേഖലകളെക്കുറിച്ച് പ്രതിപാദിച്ചു. ജനറല്‍ സെക്രട്ടറി അനില നാട്ടിക, പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പുതുതായി കൂടുതല്‍ അംഗങ്ങളെ വേദിയിലേക്ക് ആകര്‍ഷിക്കേണ്ടതിന്റെ പ്രാധാന്യം വിവരിക്കുകയും ചെയ്തു. തുടര്‍ന്നു ശങ്കര വാരിയര്‍ സാമ്പത്തിക കണക്കുകള്‍ അവതരിപ്പിച്ചു. അനില്‍കുമാര്‍, ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.