ടോംസിന്റെ നിര്യാണത്തില്‍ ചില്ല അനുശോചിച്ചു
Thursday, April 28, 2016 7:08 AM IST
റിയാദ്: പ്രശസ്ത കാര്‍ട്ടൂണിസ്റ് ടോംസിന്റെ നിര്യാണത്തില്‍ റിയാദിലെ ചില്ല സര്‍ഗവേദി അനുശോചിച്ചു. മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തെ അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന 'ബോബനും മോളിയും' എന്ന തന്റെ കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ വരയ്ക്കുകയും പറയുകയും ചെയ്തു ടോംസ് സമാനതകളില്ലാത്ത കാര്‍ട്ടൂണിസ്റാണെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.