ടോമി കൊക്കാട്ട് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി
Thursday, April 28, 2016 7:08 AM IST
ഫിലഡല്‍ഫിയ: തമ്പി ചാക്കോ നേതൃത്വം നല്‍കുന്ന ടീമിനു പിന്തുണ അറിയിച്ചുകൊണ്ട് 2017-18 ലേക്കുളള ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി ടൊറേന്റോ മലയാളി സമാജത്തില്‍ നിന്നു ടോമി കൊക്കാട്ട് മത്സരിക്കുന്നു.

2016 ലെ ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാനായി സേവനം അനുഷ്ഠിക്കുന്ന ടോമി കൊക്കാട്ട് ഫൊക്കാനയില്‍ നാഷണല്‍ കമ്മറ്റി മെംബര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ട്രസ്റി ബോര്‍ഡ് മെംബര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ടൊറേന്റോയില്‍ ബിസിനസ് നടത്തുന്ന അദ്ദേഹം ചോയിസ് ഹോം റിയല്‍ എസ്റേറ്റ് കമ്പനി, കോക്കനട്ട് ഗ്രോവ്സ് ഫുഡ്സ് (കേരള ഗ്രോസറി), ടെയിസിറ്റ് ഓഫ് മലയാളിസ് എന്നീ സ്ഥാപനങ്ങളുടെ ഉടമകൂടിയാണ്.

ടോമി കൊക്കാട്ടിന്റെ സ്ഥാനാര്‍ഥിത്വം പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തമ്പി ചാക്കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനും ഫൊക്കാനയെ ശക്തിപ്പെടുത്താനും കഴിയുമെന്ന് തമ്പി ചാക്കോ ടീം വിലയിരുത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍