സാല്‍മിയ (കുവൈത്ത്): കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സാല്മിയയില് പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി മദ്രസയിലെ വിദ്യാര്‍ഥികളുടെ കലാമത്സര പരിപാടി ഏപ്രില്‍ 30നു (ശനി) നടക്കും.
രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ സാല്‍മിയ ജവാസാത്ത് റൌണ്ട് എബൌട്ടിനു സമീപത്തുള്ള പെട്രോള്‍ പമ്പിനും സിഐഡി ഓഫീസിനും പിന്‍വശത്തുള്ള നജാത്ത് സ്കൂളിലാണ് പരിപാടി.
കിഡ്സ്, സബ് ജൂണിയര്‍, ജൂണിയര്‍ എന്നീ വിഭാഗങ്ങളിലായി ഖുര്‍ആന്‍ പാരായണം, ഹിഫ്ദ്, പ്രസംഗം, ഇസ്ലാമിക ഗാനം, സംഘ ഗാനം, കഥ പറയല്‍, ആംഗ്യപാട്ട്, ബാങ്ക് വിളി, കൈയെഴുത്ത് മത്സരം, പോസ്റര്‍ ഡിസൈനിംഗ്, മെമ്മറി ടെസ്റ് തുടങ്ങി വിവിധ പരിപാടികളാണ് അരങ്ങേറുക. സ്ത്രീകള്‍ക്ക് പ്രത്യേക
സൌകര്യമൊരുക്കിയിട്ടുണ്െടന്നു ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: 9722752, 97557018, 66338739.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍