മീന പിക്നിക്ക് 2016 ജൂലൈ 16-ന്
Wednesday, April 27, 2016 8:07 AM IST
ന്യൂയോര്‍ക്ക്: മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) രജതജൂബിലി പിക്നിക്ക് ആൌലൈ ണീീറ, ഏൃീ്ല 27, ഋഹസഏൃീ്ല ഢശഹഹമഴല -ല്‍ ജൂലൈ 16നു (ശനി) രാവിലെ 10 മുതല്‍ നടക്കും.

ഇന്ത്യയിലും അമേരിക്കയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള എന്‍ജിനിയറിംഗ് കോളജുകളില്‍ നിന്ന് എന്‍ജനിയറിംഗ് ബിരുദം നേടിയ മലയാളികളായ പൂര്‍വ വിദ്യാര്‍ഥികള്‍ തമ്മിലുള്ള കായിക മത്സരങ്ങള്‍ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിക്കുന്ന മീന ഈ പിക്നിക്കിനോട് ചേര്‍ന്നു സംഘടിപ്പിക്കുന്നു.

വോളിബോള്‍, വടംവലി, കസേരകളി, ഓട്ടം തുടങ്ങിയ വിവിധ തരത്തിലുള്ള കായിക മത്സരങ്ങള്‍ അരങ്ങേറും. ഏറ്റവും കൂടുതല്‍ വിജയികളുള്ള എന്‍ജിനിയറിംഗ് കോളജിന് എവര്‍റോളിംഗ് ട്രോഫി സമ്മാനിക്കുന്നതാണ്. ജൂണ്‍ 15-നു മുമ്പ് പേര് രജിസ്റര്‍ ചെയ്ത് കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ മലയാളികളായ എല്ലാ എന്‍ജിനിയറിംഗ് ബിരുദധാരികളേയും സംഘാടകര്‍ സ്വാഗതം ചെയ്തു. രജിസ്ട്രേഷന്‍ ഫീസ് 15 ഡോളര്‍.

വിജയികള്‍ക്ക് സമ്മാനങ്ങളും രാവിലെ മുതല്‍ വിവിധതരത്തിലുള്ള ഭക്ഷണക്രമീകരണങ്ങളും സംഘാടകര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: സ്റെബി തോട്ടം 630 863 4986, സുഭാഷ് ജോര്‍ജ് 630 486 6040, ജോസഫ് പതിയില്‍ 630 452 1952. ഇമെയില്‍: ുശരിശര@ാലമിമൌമെ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം