സെന്റ് മേരീസ് മതബോധന കലോത്സവം വര്‍ണാഭമായി
Wednesday, April 27, 2016 8:06 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ കലോത്സവം സംഘടിപ്പിച്ചു.

കാരുണ്യവര്‍ഷം പ്രമാണിച്ച് കരുണയുടെ സന്ദേശം മുഖ്യപഠനവിഷയമായി എടുത്ത് നടത്തിയ ഫെസ്റിവലില്‍ മതബോധന സ്കൂളിലെ അഞ്ഞൂറോളം കുട്ടികളും അധ്യാപകരും പങ്കാളികളായി.

സെന്റ് മേരീസ് ചര്‍ച്ച് അസിസ്റന്റ് വികാരി ഫാ. ജോസ് ചിറപ്പുറത്തിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടികള്‍ ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. തോമസ് മുളവനാല്‍ സ്വാഗതം ആശംസിച്ചു. വൈദികര്‍, ചര്‍ച്ച് എക്സിക്യൂട്ടീവ്, മതബോധന സ്കൂള്‍ അധ്യാപകര്‍ എന്നിവരോടൊപ്പം ബ്രദര്‍ വി.സി. രാജു, ടോമി കുന്നശേരി എന്നിവരും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഫൊറോന വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ആശംസ നേര്‍ന്നു. മനീഷ് കൈമൂലയില്‍ സ്കൂള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ജ്യോതി ആലപ്പാട്ട്, സമയ തേക്കുംകാട്ടില്‍ എന്നിവര്‍ പരിപാടിയെപ്പറ്റി വിശദീകരിച്ചു.

തുടര്‍ന്നു ക്ളാസ് അടിസ്ഥാനത്തില്‍ ബൈബിള്‍ അധിഷ്ഠിതമായ സംഭവങ്ങള്‍ നൃത്തനൃത്തങ്ങളും സ്കിറ്റുകളായും അവതരിപ്പിച്ചു. ഓസ്റിന്‍ കുളങ്ങര, മരിയ കോഴംപ്ളാക്കില്‍ എന്നിവര്‍ മാസ്റര്‍ ഓഫ് സെറിമണിമാരായിരുന്നു. മതബോധന സ്കൂള്‍ ഡയറക്ടര്‍ സജി പൂതൃക്കയില്‍ നന്ദി പറഞ്ഞു.