കേരള വിഭാഗം ചിത്ര രചനാ, സാഹിത്യ മത്സരങ്ങള്‍ ഏപ്രില്‍ 29ന്
Wednesday, April 27, 2016 5:45 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഒമാന്‍, കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള ചിത്രരചനയും (പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്), സാഹിത്യ മത്സരങ്ങളും (കഥ, കവിത, ലേഖനം ഇംഗ്ളീഷിലും മലയാളത്തിലും) ഏപ്രില്‍ 29നു (വെള്ളി) നടക്കും.

ചിത്രരചനാ മത്സരങ്ങള്‍ റൂവിയിലെ അറ്റ്ലസ് ഹോസ്പിറ്റലിനോടു ചേര്‍ന്നുള്ള ട്രേഡ്സെന്റര്‍ ബില്‍ഡിംഗിലെ കേരള വിഭാഗം ഓഫീസില്‍ രാവിലെ ഒമ്പതു മുതലും സാഹിത്യ മത്സരങ്ങള്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബില്‍ ഉച്ചകഴിഞ്ഞ് ഒന്നു മുതലുമാണ് അരങ്ങേറുക. ഇതുവരെ പേര് രജിസ്റര്‍ ചെയ്യാത്തവര്‍ക്കു മത്സരവേദിയില്‍ വച്ച് പേരു ചേര്‍ക്കാനുള്ള അവസരം ഉണ്ടാകും. ചിത്രരചനാ മത്സരങ്ങള്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലും സാഹിത്യ മത്സരങ്ങള്‍ ജൂണിയര്‍, സീനിയര്‍, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലും ഉണ്ടാകും.

വിവരങ്ങള്‍ക്ക്: കേരള വിഭാഗം വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 92338105,96099769,95404142 നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം