ഹോളി സ്പിരിറ്റ് ഈവനിംഗ് വിഥിന്‍ഷോ സെന്റ് ആന്റണീസില്‍ മേയ് ആറിന്
Wednesday, April 27, 2016 5:44 AM IST
മാഞ്ചസ്റര്‍: പെന്തക്കുസ്ത തിരുനാളിനൊരുങ്ങുന്ന ഈ കാലയളവില്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനും ദൈവത്തിന്റെ കരുണയും സ്നേഹവും അനുഭവിച്ചറിയുന്നതിനുമായി പ്രത്യേക പ്രാര്‍ഥനസന്ധ്യ നടത്തുന്നു.

വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാഇഴ ഹോളിസ്പിരിറ്റ് ഈവനിംഗ് ക്രമീകരിച്ചിരിക്കുന്നത്.

മേയ് ആറിനു (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിനു ശുശ്രൂഷകള്‍ ആരംഭിക്കും. മൂന്നു മുതല്‍ ഏഴു വരെയുള്ള പ്രത്യേക ശുശ്രൂഷകള്‍ക്കു സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ടീം അംഗങ്ങളും നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാന, വചനസന്ദേശം, ദിവ്യകാരുണ്യാരാധന, സൌഖ്യശുശ്രൂഷ എന്നിവ ഹോളി സ്പിരിറ്റ് ഈവനിംഗിന്റെ ഭാഗമായിരിക്കും.

ശുശ്രൂഷകളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: രാജു ചെറിയാന്‍ 0744363066, ദീപു ജോര്‍ജ് 07882810575.

വിലാസം: ട. അിവ്യീിേ’ ഇവൌൃരവ, ഊിസല്യൃ ഞീമറ ങമിരവലലൃെേ, ങ22ഛണഞ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്