വിര്‍ജീനിയ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍
Wednesday, April 27, 2016 4:54 AM IST
വിര്‍ജീനിയ: അലക്സാണ്ര്ടിയായിലുള്ള സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവകയിലെ വലിയ പെരുന്നാളും ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും സംയുക്തമായി ഏപ്രില്‍ 22, 23 തീയതികളില്‍ നടത്തി. മലങ്കര അതിഭദ്രാസനാധിപന്‍ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായി പെരുന്നാള്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

വികാരി റവ. ഡോ. വര്‍ഗീസ് മാനിക്കാട്ട്, റവ.ഡോ. പോള്‍ പറമ്പത്ത്, റവ.ഫാ. ആന്ത്രയോസ്, വെരി റവ. ജോസഫ്, വെരി റവ. എല്‍ദോസ് തുടങ്ങിയ വൈദീകര്‍ സഹകാര്‍മികരായിരുന്നു. കുര്‍ബാനയെത്തുടര്‍ന്ന് മുത്തുക്കുട, മേക്കട്ടി, കൊടിതോരണങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തിയ പ്രദക്ഷിണം ഭക്തിനിര്‍ഭരമായ സമര്‍പ്പണഗീതങ്ങളാല്‍ അനുഗ്രഹീതമായി.

സമീപപ്രദേശത്തെ സഹോദര ഇടവകകളില്‍നിന്ന് അനേകം വിശ്വാസികള്‍ പെരുന്നാളില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. സെക്രട്ടറി രാജീവ് പാടത്ത്, ട്രഷറര്‍ ഡോ. സിനു ജോണ്‍, വൈസ് പ്രസിഡന്റ് പ്രസാദ് ചാക്കോ തോമസ്, റെജി ചെറിയാന്‍, എല്‍ദോ ദാനിയേല്‍ തുടങ്ങിയവര്‍ പെരുന്നാളിന് അഭിനന്ദനീയമായി പ്രവര്‍ത്തിച്ചു. ഇടവകാംഗങ്ങള്‍ ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിച്ചു. സ്നേഹവിരുന്ന്, പെരുന്നാള്‍ ലേലം എന്നിവയോടെ ഈ വര്‍ഷത്തെ പെരുന്നാളിനു സമാപനം കുറിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം