ക്വീന്‍സ്, ലോംഗ്ഐലന്‍ഡ്, ബ്രൂക്ലിന്‍ മേഖലയിലെ ഒവിബിഎസ് ജൂലൈ ആറ്, ഏഴ്, എട്ട് തീയതികളില്‍
Tuesday, April 26, 2016 6:53 AM IST
ന്യൂയോര്‍ക്ക്: ബ്രൂക്ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്‍ഡ് മേഖലയിലെ പത്ത് മലങ്കര ഓര്‍ത്തഡോക്സ് ഇടവകകള്‍ സംയുക്തമായി ജൂലൈ ആറ്, ഏഴ്, എട്ട് (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ നടത്തുന്നു.

ന്യൂയോര്‍ക്ക് ക്വീന്‍സ് വില്ലേജിലെ (9296 220വേ ടൃലല) ഔവര്‍ ലേഡി ഓഫ് ലൂര്‍ദസ് കാത്തലിക് ചര്‍ച്ച് സ്കൂളില്‍ നടക്കുന്ന ഒവിബിഎസിനു ഫാ. അജു മാത്യൂസ്, ഫാ. ജോയിസ് പാപ്പന്‍, ഡീക്കന്‍ കുര്യാക്കോസ് (അലക്സ്) ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.

വെള്ളി രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളി അങ്കണത്തില്‍ ഒവിബിഎസ് റാലി നടക്കും. 250ലേറെ കുട്ടികളും 60 വോളന്റിയര്‍മാരും പങ്കെടുക്കും.

ഏപ്രില്‍ 30നു രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞു 3.30 വരെ ന്യൂഹൈഡ്പാര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (175 ഇവല്യൃൃ ഘമില) പ്രാദേശികതല അധ്യാപക മീറ്റിംഗും ഒവിബിഎസ് ട്രെയിനിംഗ് ക്യാംപും നടക്കും. മികവുറ്റ സണ്‍ഡേസ്കൂള്‍ അധ്യാപനത്തെ കുറിച്ച് പെന്‍സില്‍വേനിയ ലീഹൈവാലി യൂണിവേഴ്സിറ്റി പ്രഫ. ഡോ. സാക് സഖറിയ ക്ളാസ് എടുക്കും. തുടര്‍ന്നു മുന്‍ ഭദ്രാസന സെന്‍ട്രലൈസ്ഡ് എക്സാമിനേഷന്‍ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് എം. ഗീവര്‍ഗീസ് നയിക്കുന്ന ടീച്ചേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കേഷന്‍ ക്ളാസും ഉച്ച തിരിഞ്ഞ് ഒവിബിഎസ് ആലോചനായോഗവും ഉണ്ടായിരിക്കും. റിട്ട. ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ റിനി രാജന്‍ സുരക്ഷസംബന്ധിച്ച പ്രശ്നങ്ങളെകുറിച്ച് ക്ളാസെടുക്കും. തുടര്‍ന്നു ഇക്കൊല്ലത്തെ വിബിഎസിനെ കുറിച്ച് വിവരണം ഉണ്ടായിരിക്കും. പ്രദേശത്തെ പത്ത് പള്ളികളിലെയും സീനിയേഴ്സും ജൂണിയേഴ്സും അടങ്ങുന്ന സംഗീത ട്രൂപ്പ് രാജി കുര്യന്റെ നേതൃത്വത്തില്‍ പ്രാക്ടീസിനു തുടക്കം കുറിക്കും.

വികാരിമാരുടെയും സണ്‍ഡേസ്കൂള്‍ ഏരിയ കോഓര്‍ഡിനേറ്റര്‍ മിനി ജോര്‍ജിന്റെയും നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്െടത്താന്‍ നടത്തുന്ന ഫണ്ട് റെയ്സിംഗ് റാഫിള്‍, ഔര്‍ ലേഡി ഓഫ് ലൂര്‍ദസ് ചര്‍ച്ചസ് സ്കൂളില്‍ ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജോണ്‍ തോമസ്, ലെവിടൌണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകാംഗം വിനോദ് ഏബ്രഹമിന് ആദ്യ ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ഒരു ടിക്കറ്റിനു പത്ത് ഡോളറാണു വില.

പ്രദേശത്തെ എല്ലാ സണ്‍ഡേ സ്കൂള്‍ അധ്യാപകരും ഒവിബിഎസ് വോളന്റിയേഴ്സും ഏപ്രില്‍ 30 ലെ സമ്മേളനത്തില്‍ പങ്കെടുത്ത് സമ്മേളനത്തെ വിജയിപ്പിക്കണമെന്നും മേയ് മാസത്തില്‍ ആരംഭിക്കുന്ന ഒവിബിഎസ് രജിസ്ട്രേഷനില്‍ അവരവരുടെ സണ്‍ഡേ സ്കൂളുകള്‍ വഴി മാതാപിതാക്കള്‍ നേരത്തേ തന്നെ കുട്ടികളുടെ പേരുകള്‍ രജിസ്റര്‍ ചെയ്ത് ലേറ്റ് ഫീയില്‍ നിന്നൊഴിവാകണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: മിനി ജോര്‍ജ് 7183474857.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍