കുവൈത്ത് സിറ്റി: ദാറുത്താലീമില് ഖുര്‍ആന്‍ മദ്രസയുടെ പതിനൊന്നാം വാര്‍ഷിക, വിദ്യാര്‍ഥി ഫെസ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഏപ്രില്‍ 29നു (വെള്ളി) വൈകുന്നേരം അഞ്ചിനു മംഗഫില്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്നു നടക്കുന്ന പതിനൊന്നാം വാര്‍ഷിക സമ്മേളനത്തില്‍ കുവൈത്തിലെ സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങില്‍ മുതിര്‍ന്ന മദ്രസ പ്രവര്‍ത്തകരെ ആദരിക്കും.
മംഗഫിലെ ഇസ്ലാമിക് കൌണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന സ്വാഗത കമ്മിറ്റി യോഗം ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഹനീഫ കൊടുവള്ളി അധ്യക്ഷത വഹിച്ചു. കുവൈത്ത് ഇസ്ലാമിക് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഹുദവി പ്രാര്‍ഥന നടത്തി. അബ്ദുല്‍ ഗഫൂര്‍ ഫൈസി, മുഹമ്മദലി ഫൈസി, ഇസ്മായില്‍ പയ്യന്നൂര്‍, സിറാജ് എരഞ്ഞിക്കല്‍, സക്കീര്‍ മാസ്റര്‍, ഫൈസല്‍ കൊല്ലം, അബ്ദുല്‍ ഗഫൂര്‍ ചേലേമ്പ്ര, റഷീദ് മസ്താന്, അനസ് വയനാട്, മുഷ്താഖ്, ശാഫി കൂടത്തായി, ഗഫൂര്‍ പുത്തനഴി, ബഷീര്‍ പെരുമ്പാവൂര്‍, അബ്ദുസലാം പെരുവള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍