ലൂക്കനില്‍ 'ബൈബിള്‍ ക്വിസ് 2016' മേയ് 29ന്
Tuesday, April 26, 2016 6:47 AM IST
ഡബ്ളിന്‍: ഡബ്ളിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന 'ബൈബിള്‍ ക്വിസ് 2016' മേയ് 29നു (ഞായര്‍) ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ നടത്തുന്നു.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയിലെ ഒമ്പത് മാസ് സെന്ററുകളില്‍ നിന്നുള്ളവര്‍ക്കായി മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ബൈബിള്‍ ക്വിസ് നടക്കുക.

ആറാം ക്ളാസ് വരെയുള്ളവര്‍ (ജൂണിയര്‍) വിഭാഗത്തിലും ഏഴു മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ എല്ലാവരും ഉള്‍പ്പെടുന്ന (സീനിയര്‍) വിഭാഗത്തിലും മാതാപിതാക്കളടക്കം ബാക്കിയെല്ലാവരും ഉള്‍പ്പെടുന്ന (സൂപ്പര്‍ സീനിയര്‍) വിഭാഗത്തിലുമായാണ് പങ്കെടുക്കുക.

മൂന്നു വിഭാഗത്തിനും വ്യത്യസ്തമായ ചോദ്യപേപ്പറുകള്‍ ആയിരിക്കും.

ബൈബിള്‍ ക്വിസില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു യൂറോ രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍പെട്ടവര്‍ ഓരോ മാസ് സെന്ററിലെയും മതാധ്യാപകര്‍ വഴി പ്രധാന മതാധ്യാപകനെ രജിസ്ട്രേഷന്‍ ഫീ ഏല്‍പ്പിച്ചു രജിസ്റര്‍ ചെയ്യേണ്ടതാണ്. ജൂണിയര്‍, സീനിയര്‍ വിഭാഗത്തിലെ പരീക്ഷാര്‍ഥികളുടെ പേരുവിവരവും രജിസ്ട്രേഷന്‍ ഫീയും പ്രധാനാധ്യാപകര്‍ മേയ് 22നു മുമ്പായി ഏല്‍പ്പിക്കേണ്ടതാണ്.

സൂപ്പര്‍ സീനിയര്‍ വിഭാഗക്കാര്‍ മേയ് 22 നകം വു://ംംം.്യൃീാമഹമയമൃ.ശല/യശയഹലൂൌശ്വൃലഴശൃമശീിേ2016/ യില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. സൂപ്പര്‍ സീനിയര്‍ വിഭാഗക്കാര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്ത ശേഷം പരീക്ഷ ഹാളില്‍ രജിസ്ട്രേഷന്‍ ഫീ ഏല്‍പ്പിക്കേണ്ടതാണ്. ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് ഇംഗ്ളീഷിലും, സൂപ്പര്‍ സീനിയര്‍ വിഭാഗത്തിന് മലയാളത്തിലോ, ഇംഗ്ളീഷിലോ ഉള്ള ചോദ്യ പേപ്പര്‍ രജിസ്ട്രേഷന്‍ സമയത്ത് തെരഞ്ഞെടുക്കാവുന്നതാണ്.

ഇംഗ്ളീഷ് വിഭാഗത്തിന് ചഞടഢ ആകആഘഋ (ചലം ഞല്ശലെറ ടമിേറമൃറ ഢലൃശീിെ), മലയാളം വിഭാഗത്തിന് ജഛഇ ആകആഘഋ പരിഭാഷയും ആയിരിക്കും അടിസ്ഥാനം.

പഠനഭാഗങ്ങള്‍: വിശുദ്ധ മത്തായി എഴുതിയ സുവിശേഷം അധ്യായം 16 മുതല്‍ 28 വരെയും അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ അധ്യായം 16 മുതല്‍ 28 വരെയും. ഇവയില്‍ നിന്നും 45 മാര്‍ക്കിന്റെ ചോദ്യങ്ങളും 5 മാര്‍ക്കിന്റെ സഭാപരമായ ചോദ്യങ്ങളും ഉള്‍പ്പെടുന്ന 50 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആകെയുണ്ടാകുക. ഒരു മണിക്കൂറാണ് ക്വിസ് മത്സരത്തിന്റെ സമയപരിധി.

വിവരങ്ങള്‍ക്ക്: ഫാ.ജോസ് ഭരണിക്കുളങ്ങര 089 974 1568, ഫാ. ആന്റണി ചീരംവേലില്‍ 0894538926, മാര്‍ട്ടിന്‍ സ്കറിയ (സെക്രട്ടറി) 0863151380.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍