ഇന്ത്യന്‍ ഇ ടൂറിസ്റ് വീസയുടെ കാലാവധി 90 ദിവസം ആക്കുന്നു
Tuesday, April 26, 2016 6:47 AM IST
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് പ്രതീക്ഷിച്ചുകൊണ്ട് ഇന്ത്യ തങ്ങളുടെ ഇ ടൂറിസ്റ് വീസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ ടൂറിസം വകുപ്പു അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ ആര്‍.കെ ഭട്നാകര്‍. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെത്തുന്ന ടൂറിസ്റുകള്‍ക്ക് മികച്ച സുരക്ഷാ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ 12 ഭാഷകള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യയില്‍ ഏഴാമതും ലോകത്ത് പതിനഞ്ചാം സ്ഥാനവുമാണ് ഇന്ത്യയുടെ ടൂറിസം ഭുപടത്തിലെ സ്ഥാനം. വിനോദ സഞ്ചാരം മെഡിക്കല്‍ ടൂറിസം, വിദ്യാഭ്യാസം എന്നിവയാണ് പ്രധാനമായും ഇന്ത്യയിലേക്ക് സഞ്ചാരികളെ ആശ്രയിക്കുന്നത്. വരുന്ന ഏതാനും മാസത്തിനുള്ളില്‍ രാജ്യത്തെ 16 അന്തരാഷ്ട്ര വിമാനത്താവളങ്ങളിലും ഓണ്‍ലൈന്‍ വീസ സംവിധാനം വഴി പ്രവേശിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകും. ഇതോടെ 150 ഓളം രാജ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ വീസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഡോ ആര്‍.കെ. ഭട്നാകര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഇ വീസ കാലാവധി 90 ദിവസമായി ഉയര്‍ത്തണമെന്നത് ജര്‍മനിയിലെ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ഒരു പ്രധാന ആവശ്യമായിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍