മാതാപിതാക്കള്‍ ജയിലില്‍: ന്യൂജഴ്സിയില്‍ 6500ഓളം കുട്ടികള്‍ ദാരിദ്യ്രത്തില്‍
Tuesday, April 26, 2016 6:44 AM IST
ന്യൂജേഴ്സി: വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടു ന്യൂജേഴ്സിയില്‍ മാത്രം ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ 6500ലേറെ കുട്ടികള്‍ ദാരിദ്യ്രത്തിലും മാനസിക സമ്മര്‍ദത്തിലും സ്കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയാതെയും നിരാലംബരായി കഴിയുന്നതായി ആനി ഇ. കെയ്സി ഫൌണ്േടഷന്‍ നടത്തിയ പഠനത്തില്‍ കണ്െടത്തിയതായി ഏപ്രില്‍ 25നു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയാടിസ്ഥാനത്തില്‍ അഞ്ചു മില്യണ്‍ കുട്ടികളാണ് ഇത്തരം സാഹചര്യത്തില്‍ കഴിയുന്നത്. ഈ കുട്ടികള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുകയും സമൂഹത്തില്‍നിന്ന് അകന്നു കഴിയുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഭരണകര്‍ത്താക്കളും നിയമ പാലകരും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുളള നടപടികളെ കുറിച്ചു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ന്യൂജഴ്സി അഡ്വക്കേറ്റസ് ഫോര്‍ ചില്‍ഡ്രന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിസിലിയ സല്‍കിന്‍സസ് റിപ്പോര്‍ട്ടിനെ കുറിച്ചു അഭിപ്രായപ്പെട്ടു.

മാതാപിതാക്കളെ ജയിലിലടയ്ക്കാന്‍ ഉത്തരവിടുന്ന ജഡ്ജിമാര്‍ കുട്ടികളുടെ സംരക്ഷണത്തിനാവശ്യമായ നിര്‍ദ്ദേശം നല്‍കുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റു കുട്ടികളെപോലെ ഈ കുട്ടികള്‍ക്കും ഭരണഘടനാ തുല്യമായ അവകാശമാണ് നല്‍കുന്നത്. ജയിലില്‍ കഴിയുന്ന മാതാപിതാക്കള്‍ക്ക് ഫാദര്‍ഹുഡ് പ്രോഗ്രാമിലൂടെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ കുട്ടികളെ എങ്ങനെ സ്നേഹിക്കണം, എന്തെല്ലാം തരത്തില്‍ പിന്തുണ നല്‍കണം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ട്. ജുവനൈയില്‍ ജസ്റീസ് കമ്മീഷന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെവിന്‍ ബ്രൌണ്‍ പറഞ്ഞു.

മുതിര്‍ന്ന നാല് അമേരിക്കക്കാരിലൊരാള്‍ വീതം ക്രമിനല്‍ റിക്കാര്‍ഡില്‍ ഉളളവരാണെന്നും 23 വയസിനുതാഴെയുളള 33 ശതമാനമെങ്കിലും ഒരിക്കലെങ്കിലും അറസ്റിലായിട്ടുണ്െടന്നും ന്യൂജേഴ്സി ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ജസ്റീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍