ടൌണ്‍സ്വില്ലില്‍ ഈസ്റര്‍, വിഷു ആഘോഷിച്ചു
Tuesday, April 26, 2016 6:43 AM IST
ടൌണ്‍സ്വില്‍: കേരള അസോസിയേഷന്‍ ഓഫ് ടൌണ്‍സ് വില്ലിന്റെ ആഭിമുഖ്യത്തില്‍ ഈസ്ററും വിഷുവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഏപ്രില്‍ 16നു നടന്ന ചടങ്ങില്‍ ടൌണ്‍സ്വില്‍ സിറ്റി കൌണ്‍സിലര്‍ റസ് കുക്ക് മുഖ്യാതിഥി ആയിരുന്നു. ഫാ. ജോസ് കോയിക്കല്‍ സന്ദേശം നല്‍കി. കുട്ടികളുടേയും മുതിര്‍ന്നവരുടേയും നിരവധി കലാ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. ടൌണ്‍സ്വില്‍ ആത്മായ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈസ്റര്‍ വിഷു ആഘോഷങ്ങള്‍ ഗംഭീരമാകുവാന്‍ സഹകരിച്ച ഏവര്‍ക്കും സംഘാടകര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍