കൊളോണില്‍ വിശുദ്ധ യൌസേപ്പിന്റെ തിരുനാള്‍ മേയ് ഒന്നിന്
Tuesday, April 26, 2016 6:36 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലെ ജോസഫ് നാമധാരികളും അവരുടെ കുടുംബങ്ങളും കോഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളും മറ്റെല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്ന് എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് മേയ് ഒന്നിന് (ഞായര്‍) വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. ഇതു മൂന്നാം തവണയാണു തിരുനാള്‍ നടത്തുന്നത്.

അഖിലലോക തൊഴിലാളി ദിനം കൂടിയായ മേയ് ഒന്നിനു വൈകുന്നേരം നാലിനു കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ (അറമാൃ 15, 51063 ഗീലഹി) നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, നേര്‍ച്ച, ഭക്ഷണം എന്നിവയ്ക്കു ശേഷം സംഗീത സായാഹ്നവും അരങ്ങേറും.

ദേവാലയഹാളില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീത സായാഹ്നത്തില്‍ ജര്‍മന്‍ മലയാളി ഒന്നും രണ്ടും മൂന്നും തലമുറയിലെ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും.

ജോസ് കുറുമുണ്ടയില്‍ കോ-ഓര്‍ഡിനേറ്ററായി കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോളസഭയുടെ കുടുംബനാഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ നാമഹേതുക തിരുനാള്‍ദിനം മാര്‍ച്ച് 19 നാണു തിരുസഭയില്‍ ആഘോഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍