വാര്‍ഷികം 2016 സംഘടിപ്പിച്ചു
Tuesday, April 26, 2016 6:33 AM IST
കുവൈത്ത്: കെഐജി വിദ്യാഭ്യാസ വകുപ്പിനു കീഴിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ ഫര്‍വാനിയ വാര്‍ഷികം 2016 ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

കെഐജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. പിടിഎ ആക്ടിംഗ് പ്രസിഡന്റ് ഹാഫിസ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. കെഐജി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.എ. സുബൈര്‍ സാഹിബ്, കെഐജി വെസ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ് സാഹിബ്, ഐവ പ്രസിഡന്റ് മഹ്ബൂബ അനീസ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ. നജീബ്, കെഐജി ജനറല്‍സെക്രട്ടറി പി.ടി. ശരീഫ്, മദ്രസ പ്രിന്‍സിപ്പല്‍ അബ്ദു റസാക്ക് നദുവി, കെഐജി ഫര്‍വാനിയ ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂര്‍, പിടിഎ സെക്രട്ടറി അസ്മര്‍, പ്രോഗ്രാം കണ്‍വീനര്‍ മിഹനാസ് യുസഫ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു മദ്രസ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപടികള്‍ അരങ്ങേറി. അര്‍ധ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും കലാപരിപാടികള്‍ അവതരിപ്പിച്ചവരെയും സമ്മാനങ്ങളും മൊമെന്റോകളും നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍