മക്ക: 'സൌഹൃദങ്ങളുടെ നൊസ്റാള്‍ജിയ' എന്ന സന്ദേശത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ മൂന്നു മാസക്കാലമായി നടത്തിവരുന്ന സമായികത്തിന്റെ ഭാഗമായി ആര്‍എസ്സി മക്ക സോണ്‍ ഏഷ്യന്‍ പോളി ക്ളിനിക്കില്‍ സ്നേഹ സംഗമം നടത്തി. സ്നേഹം സമായികത്തിന്റെ ഭാഗമായി യൂണിറ്റ്, സോണ്‍ തലത്തില്‍ സ്നേഹ സവാരി, സ്നേഹ ജാലകം, ഷി പാര്‍ട്ടി, ചക്കരപ്പന്തല്‍, സ്നേഹ വിരുന്നു, കാരുണ്യ കൈ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
സ്നേഹ സംഗമത്തില്‍ ഓത്തുപള്ളി, മാനവിക രാഷ്ട്രീയം, സെക്കുലര്‍ ടോക്ക്, വായന ശാല, അന്നു ഞങ്ങള്‍, പ്രമേയ പ്രഭാഷണം, സ്നേഹ ചങ്ങല തുടങ്ങിയ സെഷനുകള്‍ നടന്നു.
നസീര്‍ അഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. സൌദി നാഷണല്‍ ട്രെയിനിംഗ് സമിതി അംഗം മുഹ്സിന് സഖാഫി പ്രമേയ പ്രഭാഷണം നടത്തി. ആര്‍എസ്സി സോണ്‍ ചെയര്മാന് സല്മാന് വെങ്ങളം സന്ദേശ പ്രഭാഷണം നടത്തി. ലുഖ്മാന് വിളത്തൂര്‍, ബഷീര്‍ മുസ്ലിയാര് അടിവാരം, ഷാഫി ബാഖവി, ഉസ്മാന് കുറുകത്താണി, ഷമീം മൂര്‍ക്കനാട്, നിസാര്‍ സൈനി, അബൂബക്കര്‍ സഖാഫി, സിറാജ് വല്ല്യപള്ളി, ഷിഹാബ്കുറുകത്താണി, അബൂബക്കര്‍ സിദ്ദീഖ് സഅദി, ഷറഫുദ്ദീന് വടശേരി, മുസ്തഫ കാളോത്ത്, മുസമ്മില്‍ താഴെ ചൊവ്വ എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍