വി.എം. ഇബ്രാഹീമിന് മീഡിയ ഫോറം യാത്രയയപ്പു നല്‍കി
Tuesday, April 26, 2016 6:32 AM IST
ജിദ്ദ: ജിദ്ദയില്‍നിന്ന് സ്ഥലം മാറിപോകുന്ന ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം. ഇബ്രാഹിമിനു ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പു നല്‍കി. മലയാള മാധ്യമ പ്രവര്‍ത്തനത്തിനും മാധ്യമ കൂട്ടായ്മക്കും ദിശാബോധം നല്‍കുകയും കുറഞ്ഞ കാലം കൊണ്ട് വലിയ സുഹൃദ്വലയം സൃഷ്ടിക്കുകയും ചെയ്ത പത്രപ്രവര്‍ത്തകനെയാണ് ജിദ്ദക്ക് നഷ്ടമാകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തനത്തില്‍ പുലര്‍ത്തേണ്ട മൂല്യങ്ങള്‍ കൈവെടിയരുതെന്നും വസ്തുനിഷ്ഠമായ വാര്‍ത്തകള്‍ മാത്രമായിരിക്കണം നല്‍കേണ്ടതെന്നും മറുപടി പറഞ്ഞ വി.എം. ഇബ്രാഹിം വ്യക്തമാക്കി.

ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജാഫറലി പാലക്കോട് വി.എം. ഇബ്രാഹിമിന് ഉപഹാരം നല്‍കി. പി.എം. മായിന്‍കുട്ടി, സി.കെ. മൊറയൂര്‍, ഹസന്‍ ചെറൂപ്പ, മൂസകുട്ടി വെട്ടിക്കാട്ടീരി, സി.കെ. ഷാക്കിര്‍, ഹാഷിം കോഴിക്കോട്, ജലീല്‍ കണ്ണമംഗലം, പി. ഷംസുദ്ദീന്‍, ഷെരീഫ് സാഗര്‍, സാദിഖലി തുവൂര്‍, സുല്‍ഫിക്കര്‍ ഒതായി, കെ.ടി. മുസ്തഫ, നാസര്‍ കരുളായി, നാസര്‍ കാരക്കുണ്ട്, പി.കെ. സിറാജുദ്ദീന്‍, ഇ.എം. ഹനീഫ, സ്വാലിഹ് ഇരുമ്പുഴി, ജിഹാദുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ തൊട്ടിയന്‍, കബീര്‍ കൊണ്േടാട്ടി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍