നോര്‍ത്ത് കരോലിനയില്‍ നഴ്സസ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു
Tuesday, April 26, 2016 5:42 AM IST
നോര്‍ത്ത് കരോലിന: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക (ചകചഅ) യുടേയും, ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസോസിയേഷന്‍ നോര്‍ത്ത് കരോളിന (കഅചഅ ചഇ) യുടേയും സംയുക്താഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ നഴ്സസ് വാരാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു.

ഐഎഎന്‍എ -എന്‍.സി ഈവര്‍ഷത്തെ നേഴ്സസ് വാരാഘോഷങ്ങള്‍ക്ക് ആരംഭംകുറിച്ചുകൊണ്ട് 'സെലിബ്രേഷന്‍ ഓഫ് നേഴ്സിംഗ് 2016' സംഘടിപ്പിച്ചു. ഏപ്രി 23-നു അപെക്സ് ലൂര്‍ദ് മാതാ കാത്തലിക് ചര്‍ച്ചില്‍ വച്ച് നോര്‍ത്ത് കരോലിനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന വലിയ സദസിനെ സാക്ഷിയാക്കി നോര്‍ത്ത് കരോലിന ജനറല്‍ അസംബ്ളി റെപ്രസന്റേറ്റീവ് ഏമഹല അറരീരസ ങി, ഞച, എചജ, എഅഅചജ ഭദ്രദീപം തെളിയിച്ച് നേഴ്സസ് വാരത്തിന്റേയും ചാപ്റ്റര്‍ തലത്തിലുള്ള നാഷണല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങളുടേയും ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

ഐഎഎന്‍എ -എന്‍സി പ്രസിഡന്റ് ലത ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മൂന്നു പതിറ്റാണ്ടിലേറെയായി നഴ്സിംഗ് പ്രൊഫഷന്റെ വിവിധ മേഖലയില്‍ വിരാജിക്കുന്ന എല്ലാ നേഴ്സുമാരേയും അനുമോദിച്ചു. ഠവൃലല ഉലരമറല ീള ഇമൃശിഴ മിറ ഒലമഹശിഴ- എന്ന പേരില്‍ സ്പൈസ് ബസാര്‍, ആപ്കാ റാലി റിയല്‍റ്റി എന്നീ സംരംഭങ്ങള്‍ സംഭാവന ചെയ്ത ട്രോഫിയും പ്രശംസാഫലകവും 37 പേര്‍ ഏറ്റുവാങ്ങി. ജോണ്‍ തോമസ്, ജോളി മഞ്ചേരില്‍, മറിയാമ്മ തോമസ്, ആലീസ് തോമസ് എന്നിവര്‍ മൂന്നു ദശകങ്ങളിലേറെയുള്ള അനുഭവസമ്പത്ത് പങ്കുവെച്ചു.

ഐഎഎന്‍എ -എന്‍സി അക്കാഡമിക് അവാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ലൈഫ് ലോംഗ് ലേണിംഗിന്റെ പ്രാധാന്യത്തെ അനിവാര്യമാക്കി. എവര്‍ഷൈന്‍ പ്രോപ്പര്‍ട്ടീസ് യാഥാര്‍ത്ഥ്യമാക്കിയ 'ഐഎഎന്‍എ -എന്‍സി അക്കാഡമിക് അവാര്‍ഡ് ഫോര്‍ അണ്ടര്‍ ഗ്രാജ്വേറ്റ് സ്റഡീസ് ഇന്‍ നേഴ്സിംഗിന്' ജോമ ബിജു അര്‍ഹയായി. നാന്‍സി നിയാസും, ലിന്‍ഡ ഡേവിസും ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്ത 'അനീഖ & കെവിന്‍ മെമ്മോറിയല്‍ അവാര്‍ഡ് ഫോര്‍ ഗ്രാജ്വേറ്റ് സ്റഡീസ് ഇന്‍ നഴ്സിംഗ്' ജാന്‍സി സെബാസ്റ്യന്‍ കരസ്ഥമാക്കി. 500 യുഎസ് ഡോളറും പ്രശംസാപത്രവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് ലഭിച്ചത്.

നഴ്സിംഗിന്റെ വിവിധ തലങ്ങളില്‍ നാലു ദശകങ്ങളിലേറെ വ്യക്തിമുദ്ര പതിപ്പിച്ച് ഇപ്പോള്‍ എസ്എഎസ് ചീഫ് ഹെല്‍ത്ത് ഓഫീസറായ ഗെയ്ല്‍ അഡ്കോക് നോര്‍ത്ത് കരോലിന രാഷ്ട്രീയ രംഗത്തെ ആദ്യത്തെ അഡ്വാന്‍സ്ഡ് പ്രാക്ടീസ് നേഴ്സിംഗ് പ്രാതിനിധ്യമാണ്. അമേരിക്കന്‍ നേഴ്സിംഗ് രംഗത്തെ അറിയപ്പെടുന്ന വാഗ്മിയായ അഡോക് തന്റെ സ്വതസിദ്ധമായ തികച്ചും കലര്‍പ്പില്ലാത്ത വാക്കുകളാല്‍ സദസിനെ വളരെയധികം ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്തു. നല്ലൊരു നഴ്സ് ആയത് നല്ലൊരു പൊളിറ്റീഷന്‍, അതിലുപരി നല്ലൊരു ലജിസ്ളേറ്റര്‍ ആകാന്‍ എപ്രകാരം ഉപകരിക്കുന്നുവെന്ന് അഡ്കോക് വിശദീകരിച്ചത് പലരിലും കൌതുകമുണര്‍ത്തി.

പ്രസിഡന്റ് ലത ജോസഫ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ചുരുങ്ങിയകാലങ്ങള്‍ കൊണ്ട് നോര്‍ത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജരായ നേഴ്സുമാര്‍ പ്രൊഫഷണല്‍ രംഗത്ത് കൈവരിച്ച അത്ഭുതകരമായ പുരോഗതി വിവരിച്ച് നഴ്സ് എന്ന നിലയില്‍ അതിലുപരി ഇന്ത്യന്‍ നേഴ്സ് എന്ന നിലയില്‍ അഭിമാനിക്കുവാന്‍ ആഹ്വാനം ചെയ്തു. നൈന കണ്‍വന്‍ഷന്റെ വിശദാംശങ്ങള്‍ സദസിനെ ഓര്‍മ്മിപ്പിച്ചു. നൈന ജേര്‍ണല്‍ എന്‍ട്രി, പ്രസന്റേഷന്‍ അബ്സ്ട്രാക്ട്സ് എന്നിവ തയാറാക്കി അയയ്ക്കുവാന്‍ ആഹ്വാനം ചെയ്തു. ഒക്ടോബറില്‍ ചിക്കാഗോയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ നോര്‍ത്ത് കരോലിനയുടെ മികച്ച പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഐഎഎന്‍എ -എന്‍സി ശ്രമിക്കുന്നതിന്റെ വിശദാംശങ്ങള്‍ ലത യോഗത്തെ അറിയിച്ചു.

ഈവരുന്ന മെയ് മാസത്തില്‍ യുഎന്‍സി ചാപ്പല്‍ഹില്‍, നോര്‍ത്ത് കരോലിനയില്‍ നിന്നും ഡോക്ടറേറ്റ് ഇന്‍ നേഴ്സിംഗ് പ്രാക്ടീസ് (ഡിഎന്‍പി) ബിരുദം നേടുന്ന ഉഷാ കോശിയെ യോഗം അനുമോദിച്ചു. ഇനിയും വിദ്യാഭ്യാസ രംഗത്തും ഔദ്യോഗിക രംഗത്തും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്ന് ആശോസിച്ചതോടൊപ്പം പലര്‍ക്കും പ്രചോദനമാകാന്‍ ഉഷയ്ക്ക് സാധിക്കട്ടെ എന്നും യോഗം അഭിപ്രായപ്പെട്ടു.

ഐഎഎന്‍എ -എന്‍സി പ്രസിഡന്റ് ഇലക്ട് ഉഷ കോശി, സെക്രട്ടറി ഷീല സജന്‍ എന്നിവരോടൊപ്പം മറ്റു ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍ സ്റെല്ലാ ലോബോ, റോസിലി സാബു, ബീന ജേക്കബ്, ജ്യോത്സന ജാക്സണ്‍, ജാന്‍സി സെബാസ്റ്യന്‍, ഏലിയാമ്മ തോമസ്, നാന്‍സി ഡയസ് എന്നിവര്‍ നേതൃത്വം നല്‍കിയ ഈ സംരംഭം നൈനയുടെ വലിയൊരു വിജയമായി യോഗത്തില്‍ പങ്കെടുത്ത എല്ലാവരും വിലയിരുത്തി. നോര്‍ത്ത് കരോലിന നഴ്സസ് അസോസിയേഷന്‍ ബോര്‍ഡ് മെമ്പര്‍ എറികാ സാന്‍ഡേഴ്സിന്റെ സാന്നിധ്യവും യോഗത്തിന് മുഖ്യാധാരാ നേഴ്സിംഗുമായുള്ള ബന്ധത്തിന്റെ നിറം നല്‍കി. സിത്താര്‍ ഇന്ത്യ പാലസ് സംഭാവന ചെയ്ത പലഹാരങ്ങളും ചേര്‍ന്നപ്പോള്‍ ആഘോഷങ്ങള്‍ വലിയൊരു വിരുന്നായി മാറി. ഷീല സാജന്‍ (സെക്രട്ടറി, ഐഎഎന്‍എ -എന്‍.സി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം