ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് ഹൂസ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
Tuesday, April 26, 2016 5:41 AM IST
സ്റാഫോര്‍ഡ്, ടെക്സസ്: അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യക്കാരായ മാധ്യമപ്രവര്‍ത്തകരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ (ഐഎപിസി) ഹൂസ്റണ്‍ ചാപ്റ്റര്‍ ഐഎപിസി ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ പി. സക്കറിയ ഉദ്ഘാടനം ചെയ്തു.

ഹൂസ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റായി ഈശോ ജേക്കബിനെ നിയോഗിച്ചു. ഇന്ത്യയ്ക്കു പുറത്തു മലയാളത്തില്‍ കംപ്യൂട്ടറൈസ്ഡ് ടൈപ്പ്സെറ്റിംഗ് ഉപയോഗിച്ച് ആദ്യമായി പത്രം പ്രസിദ്ധീകരിച്ച ആളാണ് ഈശോ ജേക്കബ്. ഇവിടെ മലയാളമനോരാജ്യം, ഹൂസ്റണ്‍ സ്മൈല്‍സ്, ഏഷ്യല്‍ സ്മൈല്‍സ് തുടങ്ങിയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ഈശോ ഇപ്പോള്‍ അമേരിക്കയിലെ മുന്‍നിര സാമ്പത്തിക സ്ഥാപനത്തിന്റെ പ്രതിനിധിയും സാമ്പത്തിക ഉപദേഷ്ടാവായും പ്രവര്‍ത്തിക്കുന്നു.

ഹൂസ്റണിലെ സാംസ്കാരിക നായകരെയും സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി ദേശി റെസ്റ്റോറന്റില്‍ ഏപ്രില്‍ 22 നു ചേര്‍ന്ന സമ്മേളനത്തില്‍ ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ.പിള്ള, ഫോമ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഗ്രെയിറ്റര്‍ ഹ്യൂസ്റണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഏബ്രഹം ഈപ്പന്‍, ഐഎന്‍ഒസി പ്രതിനിധി ജോര്‍ജ് ഏബ്രാഹം, ഇന്‍ഡ്യന്‍ നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് സാലി സാമുവേല്‍, ഓര്‍വീസ് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ലിഡാ തോമസ്, സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പൊന്നുപിള്ള, വോയിസ് ഓഫ് ഏഷ്യ പ്രസാധകന്‍ തോമസ് കോശി, സ്റാഫോര്‍ഡ് സിറ്റി കൌണ്‍സിലര്‍ കെന്‍ മാത്യു, അമേരിക്കന്‍ മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരേട്ട്, മലയാളി പ്രസ്കൌണ്‍സില്‍ പ്രസിഡന്റ് ബ്ളസന്‍ സാമുവേല്‍, സെക്രട്ടറി എ.സി.ജോര്‍ജ്, കേരള റെറ്റേഴ്സ് ഫോറം പബ്ളിക്ക് റിലേഷന്‍സ് കോഓര്‍ഡിനേറ്റര്‍ ജോസഫ് പൊന്നോലി, ഐഎപിസി നാഷ്ണല്‍ കമ്മിറ്റി പ്രതിനിധി ബാബു യേശുദാസ്, ഓവര്‍സീസ് ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് ബോബി ജോസഫ്, കേരള റെറ്റേഴ്സ് ഫോറം പ്രതിനിധി ടോം വിരിപ്പന്‍, അമേരിക്കന്‍ ജാലകം പ്രൊഡ്യൂസര്‍ ജോര്‍ജ് തെക്കേമല, കമ്യൂണിറ്റി അസോസിയേഷന്‍ ഫോര്‍ പബ്ളിക്ക് സര്‍വീസ് (സിഎപിഎസ്) സ്ഥാപക നേതാവ് നൈനാന്‍ മാത്തുള്ള, മലയാളി എഫ്എം റേഡിയോ ടെക്സാസ് ഡയറക്ടര്‍ ബിജു വര്‍ഗീസ് എന്നിവര്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് ഹൂസ്റണ്‍ ചാപ്റ്ററിന് ആശംസകള്‍ നേര്‍ന്നു. മാധ്യമപ്രവര്‍ത്തകരുടെ സേവനങ്ങളെ ആദരിക്കുകയും പുരോഗമനപരമായ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഡോ. വേണുഗോപാല്‍ മേനോന്‍ അദ്ദേഹത്തിന്റെ ' ങ്യ ങീവേലൃ ഇമഹഹലറ ങല ഡിിശ' എന്ന ജീവിതകഥ പരിചയപ്പെടുത്തി.

ഹ്യൂസ്റണ്‍ ചാപ്റ്റര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ താഴെ പറയുന്നവരാണ്: ഈശോ ജേക്കബ് (പ്രസിഡന്റ്), ജേക്കബ് കുടശനാട്, മോട്ടി മാത്യു (വൈസ് പ്രസിഡന്റുമാര്‍), ജോസഫ് പൊന്നോലി (ജനറല്‍ സെക്രട്ടറി), റെനി കവലയില്‍ തോമസ് (ജോയിന്റ് സെക്രട്ടറി), ജോജി ജോസഫ് (ട്രഷറര്‍). അംഗങ്ങളാകാന്‍ താല്‍പ്പര്യമുള്ള മാധ്യമപ്രവര്‍ത്തകര്‍ പ്രസിഡന്റുമായി ബന്ധപ്പെടുക 832 771 7646. ലമീഷമരീയ.ഹലമറലൃ@്യമവീീ.രീാ