ഇന്ത്യ പ്രസ്ക്ളബ് നോര്‍ത്ത് അമേരിക്ക- കാനഡ ചാപ്റ്ററിനു പുതിയ നേതൃത്വം
Monday, April 25, 2016 12:59 AM IST
ടൊറേന്റോ: അമേരിക്കയിലെയും കാനഡയിലെയും മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആയ ഐപിസിഎന്‍എയുടെ പ്രവര്‍ത്തനങ്ങള്‍ കാനഡയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്തോ-പ്രസ്ക്ളബ് നോര്‍ത്ത് അമേരിക്കയുടെ (കജഇചഅ) പുതിയ ചാപ്റ്റര്‍ നിലവില്‍ വന്നു.

ഏപ്രില്‍ 23നു കൂടിയ യോഗത്തില്‍ ലൌലി ശങ്കര്‍ (പ്രസിഡന്റ്), ബോബി ഏബ്രഹാം (സെക്രട്ടറി), ബേബി ലൂക്കോസ് കോട്ടൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഔദ്യോഗിക അനുമതി ഐപിസിഎന്‍എ അഡ്വൈസറി ബോര്‍ഡ് ചെയര്‍ താജ് മാത്യു പുതിയ കമ്മിറ്റി അംഗങ്ങള്‍ക്ക് നല്കി ഉത്തരവായി.

കാനഡയിലെ കുടുംബ മാസികയായ മാറ്റൊലി, കുട്ടികളുടെ മാസികയായ കുഞ്ഞാറ്റ, ഡിജിറ്റല്‍ പത്രം ആയ മാറ്റൊലി.കോമിന്റെയും ഉടമയും വിശ്വ സാഹിത്യ കൃതികളുടെ (ഷെക്സ്പീയര്‍) വിവര്‍ത്തകയും കൂടി ആണ് ലൌലി ശങ്കര്‍. നിരവധി വര്‍ഷത്തെ അധ്യാപന പരിചയവും ഇവര്‍ കൈവരിച്ചിട്ടുണ്ട്. നിരവധി മാധ്യമങ്ങളില്‍ കണ്ടന്റ് റൈറ്ററും മലയാള പഠനം പ്രവാസ ജീവിതത്തില്‍ സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തകനും ആണ് സെക്രട്ടറി ബോബി ഏബ്രഹാം. മാളവിക തിയേറ്റര്‍ നിരവധി മലയാളം മാധ്യമങ്ങളില്‍ രാഷ്ട്രീയ നിരൂപകന്‍, ഫോട്ടോ ഗ്രാഫിക് ന്യൂസ് റൈറ്റര്‍ എന്നീ നിലകളില്‍ ബോബി കൊട്ടൂരും പ്രവര്‍ത്തിച്ചു വരുന്നു.

പുതിയ കമ്മിറ്റി അംഗങ്ങള്‍ക്ക് നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, ജോസ് കടാപ്പുറം, ട്രഷറര്‍, രാജു പള്ളത്ത്, വൈസ് പ്രസിഡന്റ്, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രസ്ക്ളബിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള