കുവൈത്ത്: അങ്കമാലി പ്രവാസി അസോസിയേഷന് കുവൈത്തിന്റെ ആറാമത് പിക്നിക്ക് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഏപ്രില്‍ ഒന്നിനു കബദ് ഷാലെയില്‍ വിവിധ ഗ്രൂപ്പുകളായി നടന്ന മത്സരത്തില്‍ പുരുഷന്മാരുടേയും സ്ത്രീകളുടേയും വടംവലി മത്സരത്തില്‍ സാല്‍മിയ, ഫാഹീല്‍ ഏരിയ ചാമ്പ്യന്മാരായി. തുടര്‍ന്നു കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ അരങ്ങേറി. ആന്റോ പോള്‍, പോളി അഗസ്തി, ജീസന്‍ ജോസഫ്, ജിന്റോ വര്‍ഗീസ്, ജോണ്സന് ഓലിയാപ്പുറം എന്നിവര്‍ മത്സരങ്ങള്‍ക്കു നേതൃത്വം നല്കി. മത്സര വിജയികള്‍ക്ക് ജോണ്സന് അറയ്ക്കന്‍, സജീവ് പോള്‍, മാര്ട്ടിന് കുര്യന്, നിജി പൈലി, ജോസ് പഞ്ഞിക്കാരന്‍, സതീഷ് നായര്‍, ആന്റോ പോള്‍, വിനു പൌലോസ്, അനില്‍ കുമാര്‍ ഭാസ്കരന്, ജിമ്മി ആന്റണി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രസിഡന്റ് ജോണ്സന് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഉപദേശക സമിതി ചെയര്മാന് നിജി പൈലി, മുന്‍ പ്രസിഡന്റുമാരായ സാജു തച്ചില്‍, ബേക്കന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി സജീവ് പോള്‍, ട്രഷറര്‍ മാര്ട്ടിന് കുര്യന് എന്നിവര്‍ സംസാരിച്ചു. ബിനോയ് ജോസ്, ജോയി ആന്റണി, ഷിനോ ജോസഫ്, ഷനീഷ് ശശി, എബി ചക്യാത്ത് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍