ഫഹാഹീലില്‍ ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള് മത്സരം 29ന്
Monday, April 25, 2016 12:57 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹിഫ്ള്‍ വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം ഏപ്രില്‍ 29നു (വെള്ളി) ഉച്ചകഴിഞ്ഞ് 3.30നു ഫഹാഹില്‍ ദാറുല്‍ ഖുര്‍ആനില്‍ നടക്കുമെന്ന് ഫുര്‍ഖാന്‍ സെക്രട്ടറി സയിദ് കടലൂര്‍ അറിയിച്ചു.

നാല് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക. സൂറ. അല്‍ കഹ്ഫാണ് പാഠ ഭാഗം. എട്ടു വയസിനു താഴെയുള്ളവര്‍ക്ക് ഒന്നു മുതല്‍ 16 വരെയുള്ള ആയത്തും എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവര്‍ക്ക് ഒന്നു മുതല്‍ 31 വരെയും പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവര്‍ക്ക് ഒന്നു മുതല്‍ 50 വരെയും 20 വയസിനു മുകളിലുള്ളവര്‍ക്ക് ഒന്നു മുതല്‍ 110 വരെയുള്ള ആയത്തുകളാണ് മത്സര ഭാഗം.

പേര് രജിസ്റര്‍ ചെയ്തവര്‍ അസര്‍ നമസ്കാരത്തിനു മുമ്പായി ദാറുല്‍ ഖുര്‍ആനില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66509290, 99139489, 66651232. വാട്സ്അപ്പ് നമ്പര്‍ 55132529.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍