പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അലൂംനി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ വാര്‍ഷികാഘോഷ സമാപനം നടത്തി
Monday, April 25, 2016 12:56 AM IST
കുവൈത്ത്: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അലൂംനി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ പതിനഞ്ചാമത് വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഏപ്രില്‍ 22നു അബാസിയ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

സമ്മേളനത്തിന്റെ ഉദ്ഘാടനകര്‍മം ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആന്‍ഡ് ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുബാഷിസ് ഗോള്‍ഡര്‍ നിര്‍വഹിച്ചു. കാതോലിക്കേറ്റ് കോളജ് മുന്‍ പ്രഫ. ഡോ. വല്‍സമ്മ ജോര്‍ജ്, അലൂംനി അംഗം ഫാ. ഷാജി ജോഷ്വാ, അലൂംനി പ്രസിഡന്റ് ഫിലിപ്സ് ജോണ്‍, ജനറല്‍ സെക്രട്ടറി ജോബി കളീക്കല്‍, ട്രസ്റി രജി എന്‍. സാമുവല്‍, കണ്‍വീനര്‍ അനില്‍ വര്‍്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ 10 മുതല്‍ ആരംഭിച്ച വിവിധ കലാപരിപാടികള്‍ വാര്‍ഷികാഘോഷ ത്തിന്റെ മാറ്റു കൂട്ടി. മാജിക്ഷോ, മെലഡി ഓര്‍ക്കസ്ട്രയുടെ ഗാനമേള, അലൂംനി അംഗങ്ങളുടെ കുട്ടികളുടെ നൃത്തപരിപാടികള്‍ എന്നിവ അരങ്ങേറി.

അഡ്വൈസറി ബോര്‍ഡ് സീനിയര്‍ അംഗം രാജു വര്‍ര്‍ഗീസിനു പൊന്നാടയും മെമന്റോയും നല്‍കി യാത്ര അയപ്പു നല്‍കി. കുവൈത്തിലെ നല്ല അധാപികയ്ക്കുള്ള അവാര്‍ഡ് ലഭിച്ച അലൂംനി അംഗം മറിയം സാമിനു മൊമെന്റോ നല്‍കി ആദരിച്ചു. വാര്‍ഷികസമാപനാഘോഷത്തിന്റെ ഭാഗമായുള്ള സുവനീര്‍ സുബാഷിസ് ഗോള്‍ഡര്‍ പ്രകാശനം ചെയ്തു.