അബുദാബി: ജീവകാരുണ്യ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നാടിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടാകുന്ന സംരഭങ്ങള്‍ പ്രവാസികളുടെ നിക്ഷേപത്തോടെ ആരംഭിക്കാന്‍ പൊന്നാനി സിറ്റി വെല്‍ഫയര്‍ ഫോറം മുന്‍കൈ എടുത്തതില്‍ അബുദാബിയില്‍ ചേര്‍ന്ന നാലാമത് വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചു നടന്ന കുടുംബ സംഗമത്തില്‍ സന്തോഷം രേഖപ്പെടുത്തി.
എ.കെ. മുസ്തഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സ്വാലിഹ് മാസ്റര്‍ ഉദ്ഘാടനം ചെയ്തു. പിസിഡബ്ളുഎഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച സി.എസ്. പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. 2014-16 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കെ.എം. മുഹമ്മദ് ആലിയും വരവുചെലവു എം. സക്കീറും അവതരിപ്പിച്ചു. ഒ.ഒ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, ടി.വി. സുബൈര്‍, വി. അബ്ദുസമദ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. തുടര്‍ന്നു പുതിയ ഭാരവാഹികളേയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി എം. സക്കീര്‍ (പ്രസിഡന്റ്), അഷ്റഫ് വി.കെ., അബ്ദുള്‍ മനാഫ് (വൈസ് പ്രസിഡന്റുമാര്‍), ഖല്ഫാന് പി.കെ. പൊതുപൊന്നാനി (ജനറല്‍ സെക്രട്ടറി), ടി.വി. അര്‍ഷാദ്, പി.വി. സുധീഷ്, ശഫീഖ് എം.ജെ. (സെക്രട്ടറിമാര്‍), എ.എം. ഹനീഫ തെക്കപ്പുറം (ട്രഷറര്‍) എന്നിവരേയും എം. അബ്ദുറഷീദ് ഹാജി (ചെയര്മാന്), ഒ.ഒ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, എ.കെ. മുസ്തഫ (ഉപദേശക സമിതി അംഗങ്ങള്‍), മുഹമ്മദ് അലി (തണല്‍ കണ്‍വീനര്‍) എന്നിവരേയും പ്രവര്‍ത്തക സമിതി അംഗങ്ങളായി കെ. മുഹമ്മദ്, ഫാറൂഖ് കാരട്ട, അബ്ദുള്‍ മജീദ്, അബ്ദുട്ടി, സ്വലാഹുദ്ദീന്‍, ഹനീഫ സി.വി., വളപ്പില്‍ നാസര്‍, ഹനീഫ, നാസര്‍, പി.വി. ഇബ്രാഹിം, നവാസ് അല്‍മറായി, പി.പി. അബ്ദുള്‍ റഹ്മാന്, ജെ.എം. അന്സിഫ്, സലീല്‍ ബാബു, എ.വി. അബ്ദുന്നാസര്‍ എന്നിവരേയും തെരഞ്ഞെടുത്തു.